നിർമാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം- ലെൻസ്ഫെഡ് കണ്ണൂർ: നോട്ട് നിരോധനത്തിലൂടെ പ്രതിസന്ധിയിലായ നിർമാണരംഗം ജി.എസ്.ടി നടപ്പാക്കിയതോടെ പൂർണ തകർച്ച നേരിടുകയാണെന്ന് െലൻസ്ഫെഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പുഴമണലിെൻറ ലഭ്യത ഉറപ്പാക്കുക, അവശ്യവസ്തുക്കളുടെ ദൗർലഭ്യം പരിഹരിക്കുക, അനിയന്ത്രിത വിലക്കയറ്റം തടയുക, ഗ്രേഡ് പ്രമോഷനുള്ള നിബന്ധനകളിൽ ഇളവ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡൻറ് എ.കെ. ജയചന്ദ്രൻ അധ്യക്ഷതവഹിച്ചു. കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ഒ. മോഹനൻ, കെ. മുഹമ്മദ് ഇഖ്ബാൽ, സി.എസ്. വിനോദ്, എൻ.വി. പ്രഭാകരൻ, വി. ഗോപാൽ എന്നിവർ സംസാരിച്ചു. പ്രതിനിധിസമ്മേളനം ടി.സി.വി. ദിനേശ്കുമാർ ഉദ്ഘാടനംചെയ്തു. എം.വി. പത്മനാഭൻ, സി.കെ. പ്രശാന്ത് കുമാർ, എ.സി. മധുസൂദനൻ, കെ.ഇ. അനിൽകുമാർ, ബിനു ജോർജ്, പി.വി. കിഷോർകുമാർ, എ. അബ്ദുൽ സലാം, കെ. കമലാക്ഷൻ, സി.എം. പ്രേമരാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.വി. കനകരാജ് (പ്രസി.), റിഗേഷ്ബാബു, എ.കെ. ഡേവിഡ് ജോസഫ് (വൈ. പ്രസി.), എ.സി. മധുസൂദനൻ (സെക്ര.), സി.കെ. ഉമേശൻ, എ.സി. മാത്യു (ജോ. സെക്ര.), പി.പി. കിഷോർ കുമാർ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.