പയ്യന്നൂർ: ഗാന്ധി ജയന്തി ദിനത്തിൽ അന്നൂർ മഹാത്മ സുഹൃദ് വേദിയും കേളപ്പൻ സർവിസ് സെൻറർ യുവവേദിയും സഞ്ജയൻ യുവവേദിയും സംയുക്തമായി ഗാന്ധി സന്ദേശ പദയാത്ര നടത്തി. അന്നൂർ ശാന്തിഗ്രാമിൽ നിന്നാരംഭിച്ച പദയാത്ര ശ്രീനാരായണ വിദ്യാലയത്തിൽ സമാപിച്ചു. സി.വി. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. കെ. ശിവപ്രസാദ് സ്വാഗതം പറഞ്ഞു. സമാപന സമ്മേളനം കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.കെ.പി. നാരായണൻ അധ്യക്ഷത വഹിച്ചു. കെ. രാമചന്ദ്രൻ, പി. രവിചന്ദ്രൻ, ശ്രീലത മധു എന്നിവർ സംസാരിച്ചു. പയ്യന്നൂർ: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി നാളിൽ ക്വിറ്റിന്ത്യ സ്തൂപ പരിസരത്ത് പ്രവർത്തകർ ഉപവസിച്ചു. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം എം. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു. കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. എം.കെ. രാജൻ, എ.പി. നാരായണൻ, അഡ്വ. കെ. ബ്രിജേഷ്കുമാർ, അഡ്വ. റഷീദ് കവ്വായി, അഡ്വ. ഡി.കെ. ഗോപിനാഥ്, എം.വി. വത്സല, ഹരിദാസ് കരിവെള്ളൂർ, പ്രശാന്ത് കോറോം എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ഐ.എൻ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ഫൽഗുനൻ, കല്ലത്ത് രാമചന്ദ്രൻ, ടി. നാരായണൻ നായർ, കെ.വി. ഭാസ്കരൻ, അത്തായി പത്മിനി, ഇ.പി. ശ്യാമള, കെ.പി. മോഹനൻ, പ്രഫ. കെ. ഇന്ദിര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.