ചെറുപുഴ: പെരിങ്ങോത്തും പരിസരങ്ങളിലും കാട്ടുമൃഗശല്യം രൂക്ഷമായി. രാത്രികാലങ്ങളിൽ കൃഷിയിടങ്ങളിലേക്കിറങ്ങുന്ന കാട്ടുപന്നിക്കൂട്ടം കാർഷികവിളകൾ നശിപ്പിക്കുന്നതും പതിവായി. പെരിങ്ങോം പുലുക്കി, കെ.പി നഗർ, കൊരങ്ങാട് ഭാഗങ്ങളിലാണ് കാട്ടുമൃഗങ്ങളുടെ ശല്യം ഏറെയും. നിരവധി കർഷകരുടെ നേന്ത്രവാഴ, മരച്ചീനി, ചേമ്പ്, ചേന തുടങ്ങിയ ഹ്രസ്വകാല വിളകൾ ദിവസങ്ങളായി കാട്ടുപന്നിക്കൂട്ടം നശിപ്പിക്കുകയാണ്. പുലുക്കിയിൽ ശ്രേയസ് സ്വാശ്രയസംഘത്തിെൻറ നിരവധി വാഴകൾ കാട്ടുപന്നികൾ നശിപ്പിച്ചു. പെരിങ്ങോം െറസ്റ്റ് ഹൗസിന് സമീപത്തെ ഏക്കേറാളം വരുന്ന കുറ്റിക്കാടുകളാണ് ഇവയുടെ താവളം. പ്രദേശവാസികൾ രാത്രികാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്നതും ഭീതിയോടെയാണ്. ആളൊഴിഞ്ഞസ്ഥലങ്ങളിൽ മാംസാവശിഷ്ടങ്ങളും മറ്റും കൊണ്ടുതള്ളുന്നതും കാട്ടുമൃഗശല്യം വർധിക്കാൻ കാരണമാണ്. കാട്ടുമൃഗശല്യംമൂലമുള്ള വിളനാശത്തിന് കർഷകർക്ക് അർഹമായ നഷ്ടപരിഹാരവും ലഭിക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.