സർവിസ് ലൈന്‍ പൊട്ടിവീണ് ബൈക്ക് യാത്രികന് പരിക്ക്

മട്ടന്നൂര്‍: വൈദ്യുതി സർവിസ് ലൈന്‍ പൊട്ടിവീണ് ബൈക്ക് യാത്രികന് പരിക്ക്. സാരമായി പരിക്കേറ്റ മണ്ണൂരിലെ പി. സന്ദീപിനെ (27) കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ വായാന്തോട് മത്സ്യമാര്‍ക്കറ്റിന് മുന്നിലാണ് അപകടം. റോഡിനുകുറുകെ കെട്ടിയ ലൈൻ സന്ദീപി​െൻറ ദേഹത്ത് വീഴുകയും തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ ഓവുചാലിലേക്ക് മറിയുകയുമായിരുന്നു. ഇന്നത്തെ പരിപാടി മട്ടന്നൂര്‍: ഉരുവച്ചാല്‍ ക്ഷീരോൽപാദക സഹകരണസംഘം-: ഗോവര്‍ധിനി സംഗമം-മന്ത്രി കെ. രാജു 11.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.