അംഗൻവാടി കെട്ടിടം പൊളിച്ചുനീക്കിയതായി പരാതി

കേളകം: പഞ്ചായത്തി​െൻറ അധീനതയിലുണ്ടായിരുന്ന അംഗൻവാടി കെട്ടിടം സ്വകാര്യ വ്യക്തി പൊളിച്ചുനീക്കിയതായി പരാതി. കേളകം കുണ്ടേരിയിലെ കെട്ടിടമാണ് സ്വകാര്യ വ്യക്തി പൊളിച്ചു നീക്കിയത്. 30 വർഷം മുമ്പ് ഈ വ്യക്തി തന്നെ അംഗൻവാടിക്കായി നൽകിയ സ്ഥലത്തെ കെട്ടിടമാണ് പൊളിച്ചത്. സ്ഥലത്തി​െൻറ ഉടമസ്ഥാവകാശം സംബന്ധിച്ച് പഞ്ചായത്തും സ്വകാര്യ വ്യക്തിയും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. ഇതുസംബന്ധിച്ച കേസ് കോടതിയിലെത്തുകയും മതിയായ രേഖകൾ ഹാജരാക്കാത്തതിനാൽ സ്വകാര്യ വ്യക്തിക്ക് അനുകൂലമായി വിധി ഉണ്ടാവുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രേഖകൾ കണ്ടെത്തുകയും വിധിക്കെതിരെ പഞ്ചായത്ത് അപ്പീൽ നൽകുകയുമായിരുന്നു. ഇത് വ്യാഴാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് സ്വകാര്യ വ്യക്തി കെട്ടിടം പൊളിച്ചു നീക്കിയത്. തുടർന്ന് പഞ്ചായത്ത് അധികൃതരും നാട്ടുകാരും പൊലീസും ചേർന്ന്, കെട്ടിടം പൊളിക്കുന്നത് താൽക്കാലികമായി തടഞ്ഞുെവച്ചു. 30 വർഷം പഴക്കമുള്ള കെട്ടിടത്തി​െൻറ ശോച്യാവസ്ഥ പരിഗണിച്ച് സമീപമുള്ള വയോജന വിശ്രമ മന്ദിരത്തിൽ കുട്ടികെള ഏതാനും മാസംമുമ്പ് മാറ്റിയിരുന്നു. ഈ അവസരം മുതലെടുത്താണ് സ്വകാര്യ വ്യക്തി കെട്ടിടം പൊളിച്ചുമാറ്റിയത്. എന്നാൽ, കെട്ടിടം പൊളിച്ചത് നിയമ വിധേയമായാണെന്നാണ് സ്വകാര്യ വ്യക്തിയുടെ നിലപാട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.