ഉള്ളാളിൽ മുഖംമൂടിസംഘം യുവാവിനെ വെട്ടിക്കൊന്നു; ഒരാളുടെ നില ഗുരുതരം മഞ്ചേശ്വരം: ഉള്ളാളിൽ മുഖംമൂടിസംഘം യുവാവിനെ വെട്ടിക്കൊന്നു. ഉള്ളാൾ സ്വദേശി അബ്ദുൽ സുബൈറാണ് (38) മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇല്യാസിനെ (50) വെേട്ടറ്റ് ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുക്കച്ചേരിയിൽ ബുധനാഴ്ച രാത്രി എേട്ടാടെയാണ് സംഭവം. സുബൈറും അഞ്ചു സുഹൃത്തുക്കളും സംസാരിച്ചുകൊണ്ടിരിക്കെ കാറിലെത്തിയ മുഖംമൂടി ധരിച്ച അഞ്ചംഗസംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ഉള്ളാൾ പൊലീസ് കേസെടുത്തു. പ്രതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഫോട്ടോ കാപ്‌ഷൻ: ഉള്ളാളിൽ യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയ നാട്ടുകാർ റോഡിൽ രക്തം തളംകെട്ടിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.