നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

കൂത്തുപറമ്പ്: കൂത്തുപറമ്പ് പൊലീസ് നടത്തിയ വാഹനപരിശോധനയിൽ നിരോധിച്ച പുകയില ഉൽപന്നങ്ങളുടെ ശേഖരം പിടികൂടി. 2500ഓളം പാക്കറ്റുകൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നീർവേലിയിലെ ബട്ടർകണ്ടി വീട്ടിൽ മുഹമ്മദ് ഷംസീറി​െൻറ പേരിൽ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. പുകയില കടത്താൻ ഉപയോഗിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇടപാടുകാർക്ക് കൈമാറുന്നതിനിടെ ബസ്സ്റ്റാൻഡ് പരിസരത്തുെവച്ചാണ് എസ്.ഐ നിഷിത്തി​െൻറ നേതൃത്വത്തിലുള്ള സംഘം ഉൽപന്നങ്ങൾ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.