തലശ്ശേരിയിൽ ലഹരി ഉൽപന്നങ്ങളുടെ വിൽപന തകൃതി

തലശ്ശേരി: നഗരത്തിലും നാട്ടിൻപുറങ്ങളിലും നിരോധിത പുകയില ഉൽപന്നങ്ങളുടെയും കഞ്ചാവ്, ബ്രൗൺഷുഗർ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെയും വിൽപന തകൃതി. പൊലീസി​െൻറ കണ്ണെത്തുന്ന സ്ഥലങ്ങളിൽപോലും വിൽപന തുടരുകയാണ്. ഇതരസംസ്ഥാനങ്ങളിൽനിന്നാണ് പുകയില ഉൽപന്നങ്ങളും ലഹരിമരുന്നും തലശ്ശേരിയിലെത്തുന്നത്. ഇവയുടെ ഒഴുക്ക് തടയാൻ ആവശ്യമായ പൊലീസ് സംവിധാനം ജില്ലയിൽ ഇപ്പോഴില്ല. ൈക്രം സ്ക്വാഡ് നിലവിലില്ലാത്തതിനാൽ ഇവ പിടിച്ചെടുക്കാൻ റെയിൽേവ പൊലീസും എക്സൈസും മാത്രേമ ഇപ്പോൾ രംഗത്തുള്ളൂ. ഡിവൈ.എസ്.പി, സി.ഐ എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് പിരിച്ചുവിട്ടതോടെ പരിശോധന നിലക്കുകയായിരുന്നു. സ്ക്വാഡ് പ്രവർത്തിച്ചിരുന്നകാലത്ത് ഒട്ടേറെ കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെട്ടിരുന്നു. സ്ക്വാഡി​െൻറ പ്രവർത്തനം നിലച്ചതോടെ പഴയ ക്രിമിനൽ കേസുകളെല്ലാം തെളിയിക്കപ്പെടാതെ ഫയലിലുറങ്ങുകയാണ്. ക്രൈം സ്ക്വാഡി​െൻറ അഭാവത്തിൽ തലശ്ശേരിയിൽ ട്രാഫിക് പൊലീസാണ് ഇപ്പോൾ ലഹരിവേട്ട നടത്തുന്നത്. ട്രാഫിക് എസ്.ഐ വി.വി. ശ്രീജേഷി​െൻറ നേതൃത്വത്തിലുള്ള സംഘം തലശ്ശേരിയിൽനിന്ന് വൻതോതിലുള്ള പുകയില ലഹരി ഉൽപന്നങ്ങൾ അടുത്തകാലത്തായി പിടികൂടിയിരുന്നു. മട്ടാമ്പ്രം, എം.എം റോഡ്, ജൂബിലി റോഡ്, ടി.സി മുക്ക്, റെയിൽേവ സ്റ്റേഷൻ പരിസരം, മൂപ്പൻസ് റോഡ് എന്നിവിടങ്ങളിലാണ് ഇവരുടെ താവളം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.