നീലേശ്വരത്ത് സി.പി.എം- ബി.ജെ.പി സംഘർഷം നീലേശ്വരം: നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ സി.പി.എം- ബി.ജെ.പി സംഘർഷം. രണ്ടുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഒമ്പതുമണിക്കാണ് സംഘർഷം നടന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നയിക്കുന്ന ജനരക്ഷാ മാർച്ചിെൻറ ഭാഗമായി ദേശീയപാത ഡിവൈഡറിൽ ബി.ജെ.പിയുടെ കൊടിയും ഫ്ലക്സ്ബോർഡുകളുംകൊണ്ട് അലങ്കരിച്ചിരുന്നു. ഇത് സി.പി.എം പ്രവർത്തകർ നശിപ്പിച്ചതായി ആരോപിച്ചാണ് ഇരുവിഭാഗവും സംഘർഷത്തിൽ ഏർപ്പെട്ടത്. ബി.ജെ.പി പ്രവർത്തകൻ കൃഷ്ണകുമാറിനെ പരിക്കുകേളാടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം പ്രവർത്തകൻ അനൂപ് കരുവാച്ചേരിയെ തേജസ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരേത്ത സംഘർഷം നിലനിൽക്കുന്ന ഇവിടെ കഴിഞ്ഞമാസം ബി.ജെ.പി ഒാഫിസ് സി.പി.എം പ്രവർത്തകർ അടിച്ചുതകർത്തതായി പൊലീസിൽ പരാതി നൽകിയ കേസ് നിലവിലുണ്ട്. ഇതിനിടെയാണ് വീണ്ടും സംഘർഷം ഉടലെടുത്തത്. സ്ഥലത്ത് പൊലീസ് ക്യാമ്പ്ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.