പയ്യന്നൂർ: ജനരക്ഷായാത്രയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച പയ്യന്നൂരിലും യാത്ര കടന്നുപോകുന്ന ദേശീയപാതയിലും ഗതാഗത നിയന്ത്രണമുണ്ടാകും. ഉദ്ഘാടനം നടക്കുന്ന ബസ്സ്റ്റാൻഡിന് പിറകിലെ കടകൾക്കും നിയന്ത്രണമുണ്ടായേക്കും. പ്രത്യേക സുരക്ഷയുള്ള നേതാക്കളെത്തുന്ന സാഹചര്യത്തിലാണിത്. മംഗളൂരു ഭാഗത്തുനിന്നു വരുന്ന ലോറികള്‍, ടാങ്കറുകള്‍, കണ്ടെയ്‌നറുകള്‍ എന്നിവ തലപ്പാടിയിലും കോഴിക്കോട് ഭാഗത്തുനിന്നു വരുന്നവ തളിപ്പറമ്പിലും െപാലീസ് തടയും. ദേശീയപാതയിലൂടെ വരുന്ന ദീര്‍ഘദൂര ബസുകള്‍ പയ്യന്നൂര്‍ ബസ്സ്റ്റാൻഡില്‍ പ്രവേശിക്കാതെ ദേശീയപാതയിലൂടെ കടന്നുപോകണം. കാസർകോട് നിന്നുവരുന്ന ചെറിയ വാഹനങ്ങള്‍ പയ്യന്നൂര്‍ കെ.എസ്.ആർ.ടി.സി ഡിപ്പോക്കു മുന്നിലെ കോറോം റോഡിലൂടെ മണിയറ വഴി പിലാത്തറയിലേക്കു പോകണം. രാമന്തളി, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍നിന്നും റെയില്‍വേ മേല്‍പാലം കടന്നുവരുന്ന ബസുകള്‍ കേളോത്ത് ബദര്‍ പള്ളിക്കു സമീപം ഓട്ടം അവസാനിപ്പിച്ചു തിരിച്ചുപോകണം. ഈ റൂട്ടിലൂടെയുള്ള അത്യാവശ്യ വാഹനങ്ങള്‍ ബദര്‍പള്ളി- ബൈപാസ് റോഡിലൂടെ ദേശീയപാതയിലെത്തണം. ദേശീയപാതയില്‍നിന്നും നഗരത്തിലേക്കും റെയില്‍വേ മേല്‍പാലവും വഴി കടന്നുപോകേണ്ട വാഹനങ്ങള്‍ പുതിയ ബസ് സ്റ്റാൻഡ്- നിർദിഷ്ട സ്റ്റേഡിയം റോഡിലൂടെ കടന്നുപോകണം. ഗാന്ധിപാര്‍ക്ക് റോഡ്, സി.ഐ.ടി.യു ഓഫിസ് റോഡ്, നായനാര്‍ ആശുപത്രി റോഡ്, അമ്പലം റോഡ് എന്നീ ഭാഗങ്ങളില്‍ വാഹനങ്ങള്‍ക്കു കടുത്ത നിയന്ത്രണമുണ്ടാകും. പദയാത്ര കടന്നുപോകുന്ന മുറക്ക് എടാട്ട്, ഏഴിലോട്, കെ.എസ്.ടി.പി റോഡ് എന്നിവിടങ്ങളിലൂടെ ഗതാഗതം തിരിച്ചുവിടും. ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ രാവിലെ നടക്കുന്ന ഉദ്ഘാടന പരിപാടിക്കായി ആളുകളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ പാര്‍ക്ക് ചെയ്യണം. ഉച്ചക്കു ശേഷം നടക്കുന്ന പദയാത്രയില്‍ പങ്കെടുക്കേണ്ട ആളുകളുമായി വരുന്ന വാഹനങ്ങള്‍ ആളെ ഇറക്കിയശേഷം പിലാത്തറയിലെത്തി പാര്‍ക്ക് ചെയ്യണം. കണ്ണൂരിൽനിന്നു വരുന്നവർ കെ.എസ്.ടി.പി റോഡിലൂടെ പഴയങ്ങാടി--മുട്ടം--കുന്നരു--പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ വഴി യാത്രചെയ്താല്‍ ഗതാഗതക്കുരുക്കൊഴിവാക്കാനാകും. എല്ലാ സ്ഥലങ്ങളിലും സ്ഥാപിക്കുന്ന ദിശാസൂചിക അനുസരിക്കണമെന്നും െപാലീസ് അറിയിച്ചിട്ടുണ്ട്. മൂന്നിനു പയ്യന്നൂരിലെ മദ്യശാലകളും അടച്ചിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.