തളിപ്പറമ്പ്: മദ്യക്കെടുതിയിൽ പൊറുതിമുട്ടിയ വീട്ടമ്മമാരുടെയും പൊതുജനങ്ങളുടെയും സമ്മർദത്തിെൻറ ഭാഗമായി യു.ഡി.എഫ് സർക്കാർ കൈക്കൊണ്ട മദ്യവിരുദ്ധ നിലപാടിൽനിന്നും ഓരോ ദിനവും പുതിയ പുതിയ ഉത്തരവുകളിറക്കി ഇടതു സർക്കാർ പിന്നോട്ടുപോകുന്നത് മദ്യ മുതലാളിമാരുമായി സർക്കാറുണ്ടാക്കിയ അപ്രഖ്യാപിത കരാറിെൻറ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല സമര വകുപ്പ് കൺവീനർ സി.കെ. മുനവ്വിർ ആരോപിച്ചു. ഇടതു സർക്കാറിെൻറ ജനവിരുദ്ധ മദ്യനയത്തിനെതിരെ വെൽഫെയർ പാർട്ടി തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ള് കേരളീയ ഭക്ഷണത്തിെൻറ ഭാഗമാണെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതും ദേശീയപാതയോരത്തെ ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടണമെന്ന കോടതി ഉത്തരവ് മറികടക്കാൻ ദേശീയ പാതയുടെ പദവി കുറക്കാൻ ശ്രമിച്ചതും ഈ അപ്രഖ്യാപിത കരാറിെൻറ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സി. മുഹമ്മദ് അശ്റഫ് അധ്യക്ഷത വഹിച്ചു. കെ.പി. ആദംകുട്ടി സ്വാഗതവും സി.എച്ച്. മിഫ്താഫ് നന്ദിയും പറഞ്ഞു. പുസ്തകോത്സവം തളിപ്പറമ്പ്: നാഷനൽ ബുക്സ്റ്റാൾ കണ്ണൂർ ശാഖയുടെ പുസ്തകോത്സവം അഞ്ചു മുതൽ 13 വരെ തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എല്ലാ വിഭാഗം പുസ്തകങ്ങളും ഡിസ്കൗണ്ടിൽ ലഭിക്കുന്ന മേള ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ടി.പി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ആദ്യവിൽപന കെ.എസ്.എഫ്.ഡി.സി നിർവാഹക സമിതിയംഗം ഷെറി നിർവഹിക്കുമെന്ന് കെ. സുജാത, ജിജോ മുരളി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.