കൂടലോടിനെ ചെണ്ടുമല്ലി പുതപ്പിച്ച് എൻ.എസ്​.എസ്​ ടീം

കണ്ണൂർ: പാലപ്പുഴക്കടുത്തുള്ള കൂടലാട് ഒരേക്കർ സ്ഥലത്ത് പൂത്തുനിൽക്കുന്ന ചെണ്ടുമല്ലിപ്പാടം കേരളത്തിന് പതിവില്ലാത്ത കാഴ്ചയാണ്. ഓണത്തിന് പൂക്കളം തീർക്കാൻപോലും തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നുമുള്ള പൂക്കളാണ് നമുക്ക് ആശ്രയം. കൂടലാടിനെ ചെണ്ടുമല്ലിയുടെ പരവതാനി അണിയിച്ചത് പാല ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് ടീം അംഗങ്ങളാണ്. കർണാടകയിൽനിന്ന് ഹൈബ്രിഡ് വിത്തുകൾ വാങ്ങിയാണ് ഇവർ ഇവിടെ ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. കഴിഞ്ഞ ജൂണിലാണ് ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. സ്വകാര്യവ്യകതിയുടെ സ്ഥലത്താണ് കൃഷി. െസപ്റ്റംബറിൽ ആദ്യത്തെ വിളവെടുത്തു. ----------------40-50 ദിവസംകൊണ്ടാണ് ചെണ്ടുമല്ലി പറിക്കാൻ പാകമാകുക. മോശമല്ലാത്ത വിളവ് ലഭിക്കുന്നുണ്ടെന്ന് എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസർ കെ. ഷിജു പറഞ്ഞു. കണ്ണൂരിലെ പെയിൻറ് കമ്പനിക്കാണ് പൂവ് വിൽക്കുന്നത്. കഴിഞ്ഞ വിളവെടുപ്പിൽ 50 കിലോയോളം പൂവ് വിൽക്കാനായി. കിലോക്ക് 100 രൂപയാണ് വില. സ്കൂളിനടുത്തുള്ള 30 സ​െൻറ് സ്ഥലത്ത് നെൽകൃഷിയും എൻ.എസ്.എസ് യൂനിറ്റ് നടത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.