സംസ്​ഥാന സർക്കാർ ബി.ജെ.പി യാത്രക്ക്​ ഒത്താശ ചെയ്യുന്നു ^എസ്​.ഡി.പി.​െഎ

സംസ്ഥാന സർക്കാർ ബി.ജെ.പി യാത്രക്ക് ഒത്താശ ചെയ്യുന്നു -എസ്.ഡി.പി.െഎ കണ്ണൂര്‍: ജനരക്ഷായാത്രക്ക് ഇടതുസര്‍ക്കാറും പൊലീസും നല്‍കുന്ന അതിരുകവിഞ്ഞ സഹായം അപഹാസ്യമാണെന്ന് എസ്.ഡി.പി.െഎ ജില്ല പ്രസിഡൻറ് ബഷീര്‍ പുന്നാട് വാർത്താകുറിപ്പിൽ പറഞ്ഞു. യാത്രക്ക് എല്ലാ ഔദ്യോഗിക സംവിധാനങ്ങളും ഒരുക്കിക്കൊടുക്കുകയാണ് ഇടതുസര്‍ക്കാറും പൊലീസും ചെയ്യുന്നത്. പയ്യന്നൂരില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയും ജനത്തിരക്കേറിയ ബസ് സ്റ്റാൻഡില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചും റോഡ് ഗതാഗതം പൂര്‍ണമായും ബി.ജെ.പിക്ക് വിട്ടുകൊടുത്തും സൗകര്യമൊരുക്കിയെന്നത് ഞെട്ടിപ്പിക്കുന്നതാണ്. കേരള മുഖ്യമന്ത്രിയെ തടഞ്ഞ സംഘ്പരിവാറി​െൻറ നേതാവാണ് പദയാത്ര നടത്തുന്നത് എന്നോർമവേണമെന്നും പ്രസ്താവനയിൽ പറഞ്ഞു. എന്തെങ്കിലും സംഘര്‍ഷ സാധ്യതയുണ്ടെങ്കില്‍ യാത്രക്ക് നിരോധനമോ നിയന്ത്രണമോ ഏര്‍പ്പെടുത്തുന്നതിനുപകരം ജനങ്ങളെ ബന്ദിയാക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.