കണ്ണൂർ: പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു. കണ്ണൂർ ആയുർവേദ ആശുപത്രിയിലെ ഡോ. വിനയകൃഷ്ണെൻറ താണയിലെ വീട്ടിലാണ് കവർച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ച 19 പവൻ സ്വർണാഭരണങ്ങളും മേശ വലിപ്പിൽ സൂക്ഷിച്ച 41,000 രൂപയുമാണ് കവർന്നത്. ശനിയാഴ്ച രാവിലെ ഏഴിനും ഞായറാഴ്ച വൈകുന്നേരത്തിനുമിടയിലാണ് സംഭവം. വീട്ടിനകത്തു കടന്ന മോഷ്ടാക്കൾ അലമാര തകർത്താണ് സ്വർണാഭരണങ്ങളും മേശവലിപ്പിൽ സൂക്ഷിച്ച രൂപയും കവർന്നത്. ആകെ 4,59,000 രൂപയുടെ കളവ് നടന്നതായി വിനയകൃഷ്ണൻ കണ്ണൂർ ടൗൺ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വിനയകൃഷ്ണനും ഭാര്യയും വീടുപൂട്ടി മാനന്തവാടിയിലെ ഫാമിൽ പോയതായിരുന്നു. ഞായറാഴ്ച വൈകീട്ട് ഇവരുടെ മകൾ വീട്ടിൽ വന്നപ്പോഴാണ് കുളിമുറിയും കിണറിെൻറ വാതിലും തകർത്ത നിലയിൽ കണ്ടത്. ടൗൺ എസ്.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലെത്തി പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.