കണ്ണൂർ: ഫിഫ അണ്ടർ 17 ഫുട്ബാൾ ലോകകപ്പിെൻറ ഭാഗമായി ഐ.എം. വിജയെൻറയും പി.കെ. ബാലചന്ദ്രെൻറയും നേതൃത്വത്തിലുള്ള ദീപശിഖ പ്രയാണം ചൊവ്വാഴ്ച ജില്ലയിലെത്തും. ഉച്ച രണ്ടിന് ജില്ല അതിർത്തിയായ കാലിക്കടവിലെത്തും. ജനപ്രതിനിധികൾ, കായിക താരങ്ങൾ, സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ എന്നിവർ ചേർന്ന് ജില്ലയിലേക്ക് വരവേൽക്കും. തുടർന്ന് 2.20ന് കരിവെള്ളൂർ, 2.30ന് പയ്യന്നൂർ, 3.15ന് പിലാത്തറ, 3.45ന് പരിയാരം, നാലിന് തളിപ്പറമ്പ്, 4.20ന് ധർമശാല, 4.30ന് കല്യാശ്ശേരി, 4.40ന് പുതിയതെരു എന്നിവിടങ്ങളിലും വിപുലമായ സ്വീകരണങ്ങൾ നൽകും. വൈകീട്ട് അഞ്ചിന് തെക്കീബസാറിൽ ദീപശിഖ പ്രയാണത്തെ കണ്ണൂർ നഗരത്തിലേക്ക് ആനയിക്കും. തുടർന്ന് ടൗൺസ്ക്വയറിൽ നടക്കുന്ന സ്വീകരണ യോഗം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ഒക്ടോബർ നാലിന് രാവിലെ ഒമ്പതിന് കണ്ണൂർ ഗവ. വി.എച്ച്.എസ്.എസിൽ നിന്ന് ദീപശിഖ പ്രയാണം പര്യടനം തുടങ്ങും. 9.30ന് മുഴപ്പിലങ്ങാട്, 10ന് തലശ്ശേരി, 10.30ന് മാഹിപ്പാലം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ഒന്നിന് അഴിയൂരിൽ നിന്ന് കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.