കേരള ബാങ്ക്​ രൂപവത്​കരണം; സർക്കാർ പിന്തിരിയണം

കണ്ണൂർ: ജില്ല സഹകരണ ബാങ്കുകൾ ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് കേരള സഹകരണ ഫെഡറേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കൺസ്യൂമർഫെഡ് മുഖേനയുള്ള പൊതുവിതരണം ശക്തിപ്പെടുത്തുക, ജി.എസ്.ടിയൂടെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സി.എം.പി ജില്ല സെക്രട്ടറി സി.എ. അജീർ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ല പ്രസിഡൻറ് മാണിക്കര ഗോവിന്ദൻ അധ്യക്ഷതവഹിച്ചു. കെ. അജയൻ, പി. സുനിൽകുമാർ, എം. ലക്ഷ്മണൻ, എ.കെ. ബാലകൃഷ്ണൻ, സജിത്ലാൽ, കെ. ഉഷ, എൻ. ശ്യാമള, ഒ.വി. സീന, കാരിച്ചി ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മാണിക്കര ഗോവിന്ദൻ (പ്രസി.), കാഞ്ചന മാച്ചേരി, എൻ.സി. സുേമാദ്, (വൈസ് പ്രസി.), പി. സുനിൽകുമാർ (സെക്ര.), എം. മധുസൂദനൻ, കെ. ചിത്രാംഗദൻ (ജോ. സെക്ര.), എം. ലക്ഷ്മണൻ മാസ്റ്റർ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.