കണ്ണൂർ: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന് ആദിവാസി കോളനി ശുചീകരണം, ൈട്രബൽ മെഡിക്കൽ ക്യാമ്പ് എന്നിവയോടെ ജില്ലയിൽ തുടക്കമായി. പാല ജി.എച്ച്.എസ്.എസിൽ ജില്ല പഞ്ചായത്ത്, ആരോഗ്യവകുപ്പ്, ഐ.ടി.ഡി.പി, നാഷനൽ സർവിസ് സ്കീം യൂനിറ്റ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ എം. വിനീത, കെ.കെ. ഉമേശൻ, പേരാവൂർ ടി.ഡി.ഒ കെ.വി. അനൂപ്, സ്കൂൾ പ്രിൻസിപ്പൽ കെ. മണികണ്ഠൻ, പ്രധാനാധ്യാപിക കെ.ആർ. വിനോദിനി, ജില്ല ആസൂത്രണ സമിതി അംഗം കെ.വി. ഗോവിന്ദൻ എന്നിവർ സംസാരിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭൻ സ്വാഗതവും എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസർ കെ. ഷിജു നന്ദിയും പറഞ്ഞു. പാല മേലെ കോളനി, താഴെ കോളനി എന്നിവിടങ്ങളിൽ പാല ജി.എച്ച്.എസ്.എസ് എൻ.എസ്.എസ് വളൻറിയർമാരാണ് ശുചീകരണം നടത്തിയത്. കോളനിവാസികൾക്കായി ആരോഗ്യ വകുപ്പിെൻറയും നാഷനൽ ഹെൽത്ത് മിഷെൻറയും നേതൃത്വത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ ഡോ. അശ്വിെൻറ നേതൃത്വത്തിലുള്ള ൈട്രബൽ മൊബൈൽ മെഡിക്കൽ യൂനിറ്റ് നൂറിലേറെ രോഗികളെ പരിശോധിച്ച് മരുന്നുകൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.