മെഡിക്കൽ ക്യാമ്പ്​

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട്‌ ലയണ്‍സ്‌ ക്ലബ്, സൗത്ത് ചിത്താരി ഒരുമ ചാരിറ്റബിള്‍ ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ മംഗളൂരു ഇന്ത്യാന ആശുപത്രിയുടെ സഹകരണത്തോടെ പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസും ഹൃദ്രോഗ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡൻറ് ഡോ. കൃഷ്ണ കുമാരി ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായി. എം.ബി. ഹനീഫ് അധ്യക്ഷത വഹിച്ചു. ഡോ. യൂസഫ്‌ കുമ്പള, കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, അബ്ദുല്‍ ജലീല്‍ ഫൈസി, ഒരുമ ഫൗണ്ടേഷന്‍ പ്രസിഡൻറ് സി.എം. കുഞ്ഞബ്ദുല്ല, എന്‍.ആര്‍. പ്രശാന്ത്, പി.വി. രാജേഷ്, ഖാലിദ് സി. പാലക്കി, ഡോ. സല്‍ഫി, അഷറഫ് കൊളവയല്‍, കെ.ഇ.എ. ബക്കര്‍, ഹസന്‍ പരയങ്ങാനം എന്നിവര്‍ സംസാരിച്ചു. ബഷീര്‍ കുശാല്‍ സ്വാഗതവും ഹാറൂണ്‍ ചിത്താരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.