എട്ടിക്കുളത്ത് 110 കെ.വി ലൈൻ പൊട്ടിവീണു

പയ്യന്നൂർ: എട്ടിക്കുളം പള്ളി കോളനിയിൽ ജനവാസകേന്ദ്രത്തിനു സമീപം 110 കെ.വി ലൈൻ പൊട്ടിവീണു. ബുധനാഴ്ച രാവിലെ എേട്ടാടെയാണ് സംഭവം. ലൈൻ പൊട്ടിവീണത് റോഡി​െൻറ സമീപത്തുള്ള മരത്തി​െൻറ മുകളിലായതിനാൽ വൻദുരന്തം ഒഴിവായി. പള്ളി കോളനിയിൽ 110 കെ.വി ലൈൻ കടന്നുപോകുന്നതിന് സ്ഥാപിച്ച വലിയ ടവറി​െൻറ മുകളിൽനിന്ന് ഒരു ലൈൻ ഉഗ്രശബ്ദത്തോടെ പൊട്ടി മരത്തി​െൻറ മുകളിലേക്ക് വീഴുകയായിരുന്നു. ഈസമയം താഴെ റോഡിൽ മദ്റസയിലേക്ക് വിദ്യാർഥികൾ പോകുന്നുണ്ടായിരുന്നു. ലൈൻ മരത്തിൽ തങ്ങിനിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ വൈദ്യുതി ഓഫിസിൽ വിവരമറിയിച്ചതിനെ തുടർന്ന് വൈദ്യുതിബന്ധം വിച്ഛേദിച്ചു. പിന്നീട് ജീവനക്കാരെത്തി ഉച്ചയോടെ ലൈൻ പുനഃസ്ഥാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.