എം.എസ്.എഫ് രാമന്തളി പഞ്ചായത്ത് കണ്‍വെന്‍ഷന്‍

രാമന്തളി: എം.എസ്.എഫ് രാമന്തളി പഞ്ചായത്ത് കമ്മിറ്റിയുടെ കണ്‍വെന്‍ഷന്‍ പാലക്കോട് ലീഗ് ഓഫിസില്‍ നടന്നു. എം.എസ്.എഫ് പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി റഹീസ് രാമന്തളി അധ്യക്ഷതവഹിച്ചു. മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡൻറ് പി.എം. ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു. കണ്ണൂര്‍ ജില്ല എം.എസ്.എഫ് സെക്രട്ടറി ഷജീര്‍ ഇഖ്ബാല്‍ മുഖ്യപ്രഭാഷണം നടത്തി. സുബൈര്‍ പാലക്കോട്, അഫ്സല്‍ രാമന്തളി, മുഹമ്മദ് കരമുട്ടം, സലാം പാലക്കോട് എന്നിവർ സംസാരിച്ചു. അനീസ് കരമുട്ടം സ്വാഗതവും ഹിഷാം പാലക്കോട് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഷമ്മാസ് രാമന്തളി (പ്രസി.), ഹിഷാം പാലക്കോട് (ജന. സെക്ര.), ജവാദ് എട്ടിക്കുളം (ട്രഷ.), ഫാരിസ് പാലക്കോട്, അനീസ് കരമുട്ടം (വൈ. പ്രസി.), ഇസ്മായില്‍ രാമന്തളി, ഷരീഫ് പുതിയക്കര, വാജിദ് പാലക്കോട് (ജോ. സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.