കണ്ണൂർ: പൂട്ടിയിട്ട വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന കേസിൽ പ്രതിക്ക് തടവും പിഴയും. ചെക്കിക്കുളം മാണിയൂരിലെ കെ.വി. അബ്ദുൽ റഹീമിനെയാണ് 15 മാസം തടവിനും 7000 രൂപ പിഴ അടക്കാനും കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് (ഒന്ന്) മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2011 ജൂൺ ആറിനാണ് കേസിനാസ്പദമായ സംഭവം. എളയാവൂർ റൂറൽ വർക്കേഴ്സ് കോളനിയിലെ ടി.സി. ജോണിെൻറ പൂട്ടിയിട്ട വീട്ടിെൻറ അടുക്കളവാതിൽ കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ച എട്ട് പവൻ ആഭരണങ്ങളും 15,900 രൂപയും കവർന്നുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.