സി.പി.എം നേതാക്കൾ വായനശാലയുടെ സ്ഥലം കൈയേറിയെന്ന്​

കണ്ണൂർ: പിണറായി എരുവട്ടി പൊട്ടന്‍പ്ലാവിലെ എ.കെ.ജി വായനശാലയുടെ മുക്കാല്‍ ഏക്കറോളം സ്ഥലം സി.പി.എം പ്രാദേശിക നേതാക്കള്‍ കൈയേറിയതായി ആരോപണം. ഗ്രൗണ്ടിനുവേണ്ടി എറ്റെടുത്തസ്ഥലമാണ് ൈകയേറിയതെന്ന് എരുവട്ടി സ്വദേശി പ്രേമാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2010ല്‍ മിനി സ്റ്റേഡിയം നിർമിക്കുന്നതിന് പഞ്ചായത്ത് 25 സ​െൻറ് സ്ഥലം ഏറ്റെടുത്തിരുന്നു. ഇതി​െൻറ മറവിലാണ് ൈകയേറ്റം. 2012ല്‍ പഞ്ചായത്ത് പ്രസിഡൻറായിരുന്ന വ്യക്തിയുടെ അധികാരമുപയോഗിച്ചാണ് വായനശാല സ്ഥലം ൈകയേറിയതെന്ന് പ്രേമാനന്ദന്‍ പറഞ്ഞു. വായനശാലയുടെ സമീപത്തുള്ള ത​െൻറ കൈവശ സ്ഥലവും കൈയേറി. സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിന് റവന്യൂ വകുപ്പ് ശ്രമിച്ചപ്പോള്‍ രാഷ്ട്രീയസ്വാധീനമുപയോഗിച്ച് നടപടി തടസ്സപ്പെടുത്തിയെന്നും പ്രേമാനന്ദന്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.