അഴീക്കോട്: അഴീക്കൽ തുറമുഖത്തിെൻറ ഭാഗമായ അഴിമുഖത്ത് മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ കനത്തതിരയിലകപ്പെട്ട് ബോട്ട് മുങ്ങി. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ബോട്ടിലുണ്ടായിരുന്ന ഏഴ് മത്സ്യത്തൊഴിലാളികൾ അദ്ഭുതകരമായി നീന്തിരക്ഷപ്പെട്ടു. കീച്ചേരി സ്വദേശി നൗഷാദിെൻറ ഉടമസ്ഥതയിലുള്ള തൗഫീഖ് എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. നാലുദിവസം മത്സ്യബന്ധനം നടത്തി ലഭിച്ച നാലുലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ചെമ്മീനും ബോട്ടിെൻറ യന്ത്ര സാമഗ്രികളും നശിച്ചു. വളപട്ടണത്തെ മാപ്പിള ഖലാസികളുടെ നേതൃത്വത്തിൽ 12 പേരടങ്ങുന്ന സംഘം രാവിലെതന്നെ ബോട്ട് കരയിെലത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.