നാ​ളെ മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം

പയ്യന്നൂർ: നാവിക അക്കാദമിയുടെ മാലിന്യപ്ലാൻറ് മാറ്റിസ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്ന ആവശ്യത്തില്‍ ശാശ്വതപരിഹാരം കാണാത്ത സാഹചര്യത്തില്‍ സർവകക്ഷി പിന്തുണയോടെ രൂപവത്കരിച്ച ജനകീയ സംരക്ഷണസമിതി നാളെ രാവിലെ മുതല്‍ രാമന്തളി സെന്‍ട്രലില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുമെന്ന് സി. കൃഷ്ണന്‍ എം.എൽ.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ ആറിന് രാമന്തളി പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തും. വിദ്യാര്‍ഥികളുടെ പരീക്ഷകളെ ബാധിക്കാതിരിക്കാനാണ് ഹര്‍ത്താല്‍ ആറിന് നടത്താന്‍ തീരുമാനിച്ചത്. ജനങ്ങളുടെ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടും പ്രശ്‌നപരിഹാരത്തിന് അധികൃതര്‍ തയാറാകാത്ത സാഹചര്യത്തിലാണ് രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള അനിശ്ചിതകാല സത്യഗ്രഹസമരവും അനുബന്ധ സമരരീതികളും സ്വീകരിക്കേണ്ടിവന്നത്. ജനകീയ സംരക്ഷണസമിതിയുടെ ഇടപെടലിലൂടെ കേന്ദ്ര പ്രതിരോധ മന്ത്രി, സംസ്ഥാന മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ബഹുജനമാര്‍ച്ച്, റോഡ് ഉപരോധം, നേവല്‍ ഗേറ്റ് ഉപരോധം എന്നീ സമരങ്ങളും നടത്തിയിരുന്നു. ഈ പ്രശ്‌നത്തിെൻറ ഗൗരവം വീണ്ടും ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഇന്ന് അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ നേവല്‍ അധികൃതരും ജില്ല കലക്ടറും പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് എം.വി. ഗോവിന്ദന്‍, ഒ.കെ. ശശി, കെ. പദ്മനാഭന്‍, പരത്തി ഗോവിന്ദൻ, എം. രാമകൃഷ്ണന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.