രാ​മ​ന്ത​ളി: പ്ര​ശ്​​ന​ങ്ങ​ൾ തോ​ന്നൽ മാത്രമെന്ന്​ നാ​വി​ക അ​ക്കാ​ദ​മി

കണ്ണൂർ: രാമന്തളിക്കാരുടെ പ്രശ്നങ്ങൾ വെറും തോന്നലുകളാണെന്ന വാദവുമായി നാവിക അക്കാദമി. ജില്ല കലക്ടർ വിളിച്ചുേചർത്ത വാർത്താസമ്മേളനത്തിലാണ് നാവിക അക്കാദമിയിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് രാമന്തളി നിവാസികൾ ഉന്നയിക്കുന്ന ആരോപണങ്ങളെ തള്ളി നാവിക അക്കാദമി അധികൃതർ രംഗത്തെത്തിയത്. സമരക്കാരെയും ജനപ്രതിനിധികളെയും നാവിക അക്കാദമി അധികൃതരെയും വിളിച്ചുചേർത്ത് കലക്ടർ മിർ മുഹമ്മദലി നടത്തിയ ചർച്ചക്കുശേഷമായിരുന്നു വാർത്താസമ്മേളനം. കലക്ടർ മിർ മുഹമ്മദലിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തൃപ്തരല്ലാത്തതിനാൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് ജന ആരോഗ്യസംരക്ഷണ സമിതി നേതാക്കളിലൊരാൾ ‘മാധ്യമ’ത്തോട് വ്യക്തമാക്കി. മനുഷ്യവിസർജം കലർന്നതുമൂലമുള്ള ബാക്ടീരിയകളുടെ സാന്നിധ്യം രാമന്തളിപ്രദേശത്ത കിണറുകളിൽ കണ്ടെത്തിയതായി ജില്ല മെഡിക്കൽ ഒാഫിസർ േഡാ. നാരായണനായ്ക് വാർത്താസേമ്മളനത്തിൽ പറഞ്ഞു. എന്നാൽ, ഒാരോ വീടുകളിലുമുള്ള സെപ്റ്റിക് ടാങ്കുകളും കിണറുകൾക്ക് സമീപമായി സ്ഥാപിച്ചതാകാം മനുഷ്യവിസർജം ജലത്തിൽ കലരാനിടയാക്കിയതെന്നറിയിച്ചാണ് നാവിക അക്കാദമി കമാൻഡൻറ് കമലേഷ്കുമാർ വാർത്താസമ്മേളനത്തിൽ മെഡിക്കൽ ഒാഫിസറുടെ റിപ്പോർട്ടിന് മറുപടി പറഞ്ഞത്. കിണറുകളിലേക്ക് ആഴ്ന്നിറങ്ങുന്ന മാലിന്യംമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നാട്ടുകാരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ജന ആരോഗ്യസംരക്ഷണസമിതി 25 ദിവസമായി നടത്തിവരുന്ന സമരത്തെയും നാട്ടുകാരുടെ പ്രശ്നങ്ങളെയുമാണ് നാവിക അക്കാദമി വെറും തോന്നലുകൾ കൊണ്ടുമാത്രമുള്ള പ്രശ്നമാണെന്ന വാദമുയർത്തി തള്ളിക്കളയാൻ ശ്രമിക്കുന്നത്. വാർത്താസമ്മേളനത്തിൽ പെങ്കടുത്ത സി. കൃഷ്ണൻ എം.എൽ.എ രാമന്തളിക്കാരുടെ തോന്നൽ മാത്രമാണെന്ന വാദത്തെ എതിർത്തെങ്കിലും വിദഗ്ധ പരിശോധനയിലൂടെ മാത്രേമ യഥാർഥ പ്രശ്നമെന്തെന്ന് കണ്ടെത്താനാവുകയുള്ളൂവെന്നായിരുന്നു നാവിക അകാദമി അധികൃതരുടെ പ്രതികരണം. തോന്നൽ എന്ന വാദം പിൻവലിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെെട്ടങ്കിലും നാവിക അക്കാദമി അധികൃതർ ഗൗരവത്തിലെടുത്തില്ല. നാവിക അക്കാദമിയിലെ മാലിന്യ ട്രീറ്റ്മെൻറ് പ്ലാനിന് ചോർച്ചയില്ലെന്നും ഇതുമൂലം നാട്ടുകാർക്ക് ഒരു ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ലെന്നും അവർ പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോർഡിെൻറ ലൈസൻസ് പുതുക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ നടന്നുവരുകയാണ്. കൂടാതെ, പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബോർഡ് നിർദേശിച്ച കാര്യങ്ങൾ ഉടൻ നടപ്പിലാക്കും. തങ്ങളുടെ ഭാഗത്ത് ഇതുവരെയായി ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും നാവിക അകാദമി അധികൃതർ പറഞ്ഞു. അതേസമയം, പ്രശ്നത്തിന് പരിഹാരമാണ് ആവശ്യമെന്നുപറഞ്ഞ കലക്ടർ യഥാർഥപ്രശ്നം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമം നടത്തുമെന്നും പറഞ്ഞു. ജനങ്ങൾക്ക് സമരംചെയ്യാൻ അവകാശമുണ്ട്. അതുപോലെതന്നെ നിയമം ലംഘിച്ചുള്ള ഒന്നിനെയും ജില്ല ഭരണകൂടം അനുകൂലിക്കില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ജില്ല കലക്ടർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.