മാ​താ​വ്​ കൊ​ല്ല​പ്പെ​ട്ടു; പി​താ​വ്​ നാ​ടു​വി​ട്ടു, മൂ​ന്നു​ മ​ക്ക​ൾ​ക്ക്​ ത​ണ​ലൊ​രു​ക്കാ​ൻ സു​മ​ന​സ്സു​ക​ൾ കൈ​കോ​ർ​ക്കു​ന്നു

വ​ള​പ​ട്ട​ണം: ഏ​ഴു​വ​ര്‍ഷം മു​മ്പ്​ മാ​താ​വ്​ ​െകാ​ല്ല​പ്പെ​ട്ടു, പ്ര​തി​യാ​യ പി​താ​വ്​ ശി​ക്ഷ​ക​ഴി​ഞ്ഞ്​ നാ​ടു​വി​ടു​ക​യും ചെ​യ്​​തു. ഇ​തോ​ടെ ജീ​വി​തം ചോ​ദ്യ​ചി​ഹ്ന​മാ​യ മൂ​ന്നു​ കു​ട്ടി​ക​ൾ​ക്ക്​ ത​ണ​ലൊ​രു​ക്കാ​ൻ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം​തേ​ടു​ക​യാ​ണ്​ നാ​ട്ടു​ കാ​ർ. 2010 ഡി​സം​ബ​റി​ലാ​ണ്​ വ​ള​പ​ട്ട​ണം മി​ല്‍ റോ​ഡി​ല്‍ പ​ള്ളി​ക്കു​ന്നു​മ്പ്ര​െ​ത്ത വീ​ട്ടി​ൽ തോ​ണി​യ​ന്‍ തെ​ക്കീ​ല്‍ താ​ഹി​റ​യെ ഭ​ർ​ത്താ​വ്​ മം​ഗ​ളൂ​രു ഉ​ള്ളാ​ളം​ത്തെ സി.​കെ. അ​ല്‍ത്താ​ഫ് ദേ​ഹ​മാ​സ​ക​ലം ആ​സി​ഡ് ഒ​ഴി​ച്ച് ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ടു​ത്തി​യ​ത്​. ഏ​ഴു​വ​ർ​ഷ​ത്തെ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ച​ശേ​ഷം ഇ​യാ​ൾ നാ​ടു​വി​ട്ടു​. ഇ​തോ​ടെ ഇ​വ​രു​ടെ 16, 14 വ​യ​സ്സു​ള്ള ര​ണ്ടു​ പെ​ൺ​മ​ക്ക​ളും ഒ​മ്പ​തു​ വ​യ​സ്സു​ള്ള ഒ​രാ​ൺ​കു​ട്ടി​യും തീ​ർ​ത്തും അ​നാ​ഥ​രാ​വു​ക​യാ​യി​രു​ന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​വ​ര്‍ക്ക്‌ സ്വ​ന്തം വീ​ടും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​ന്​ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കെ.​ടി. ഇ​സ്മ​യി​ല്‍ പ്ര​സി​ഡ​ൻ​റും വി.​കെ. മു​സ്ത​ഫ സെ​ക്ര​ട്ട​റി​യും ടി. ​താ​ജു​ദ്ദീ​ൻ ട്ര​ഷ​റ​റു​മാ​യി സാ​ജി​ല സം​ര​ക്ഷ​ണ​സ​മി​തി രൂ​പ​വ​ത്​​ക​ രി​ച്ച​ത്. വീ​ടി​നാ​വ​ശ്യ​മാ​യ സ്​​ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്​. മൊ​ത്തം 30 ല​ക്ഷം രൂ​പ​യാ​ണ് ​െച​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മു​ള്ള സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന​തി​ന്​ എ​സ്​.​ബി.​െ​എ അ​ഴീ​ക്കോ​ട്‌ ബ്രാ​ഞ്ചി​ല്‍ ജോ​യ​ൻ​റ്​ അ​ക്കൗ​ണ്ട്‌ തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട്‌ ന​മ്പ​ര്‍ 36506411295. IFSC Code: SBIN 0011921. ഫോ​ണ്‍: 9895650321.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.