ആ​ദി​ൽ ഒാ​ടി​ക്ക​യ​റി ബ്രേ​ക്കി​ട്ടു; 18 സ​ഹ​പാ​ഠി​ക​ൾ ര​ക്ഷ​പ്പെ​ട്ടു

പെ​രി​ങ്ങ​ത്തൂ​ർ: ഡ്രൈ​വ​റി​ല്ലാ​തെ നീ​ങ്ങി​യ സ്കൂ​ൾ ബ​സി​ലു​ണ്ടാ​യി​രു​ന്ന 18 കു​ട്ടി​ക​ൾ​ ആ​റാം ക്ലാ​സു​കാ​ര​െൻറ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ട്ടു. ക​ട​വ​ത്തൂ​ർ വെ​സ്​​റ്റ്​ യു.​പി സ്​​കൂ​ളി​െൻറ ബ​സാ​ണ്​ ഇ​തേ സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് ആ​ദി​ൽ ബ്രേ​ക്കി​ട്ട്​ നി​ർ​ത്തി​യ​ത്​. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് പെ​രി​ങ്ങ​ത്തൂ​ർ ടൗ​ണി​ലാ​ണ് സം​ഭ​വം. ഡ്രൈ​വ​ർ അ​ത്യാ​വ​ശ്യ കാ​ര്യ​ത്തി​ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് നി​ർ​ത്തി​യി​ട്ട ബ​സ് ഓ​ടി​ത്തു​ട​ങ്ങി​യ​ത്. പ​രി​ഭ്രാ​ന്ത​രാ​യ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ​നി​ന്ന്​ ആ​ദി​ൽ ഉ​ട​ൻ ഡ്രൈ​വ​റു​ടെ സീ​റ്റി​ൽ ഓ​ടി​ക്ക​യ​റി ബ്രേ​ക്കി​ട്ടു നി​ർ​ത്തു​ക​യാ​യി​രു​ന്നു. ബ​സ്​ നി​ന്ന​പ്പോ​ഴാ​ണ് യാ​ത്രി​ക​രാ​യ കു​ട്ടി​ക​ൾ​ക്കും ക​ണ്ടു​നി​ന്ന​വ​ർ​ക്കും സ​മാ​ധാ​ന​മാ​യ​ത്. നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി ആ​ദി​ലി​നെ അ​ഭി​ന​ന്ദി​ച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.