സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ രാ​പ്പ​ക​ൽ​സ​മ​രം

ക​ണ്ണൂ​ർ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്ക് പ​ടി​ക്ക​ൽ ന​ട​ത്തി​യ രാ​പ്പ​ക​ൽ നി​രാ​ഹാ​ര​സ​മ​രം സ​മാ​പി​ച്ചു. ജി​ല്ല ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് അ​ർ​ഹ​മാ​യ പ്ര​മോ​ഷ​ൻ ന​ൽ​കു​ക, ഒ​ഴി​വു​ള്ള ത​സ്​​തി​ക​ക​ളി​ൽ ഉ​ട​ൻ നി​യ​മ​നം ന​ട​ത്തു​ക, സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്ക് എം​പ്ലോ​യീ​സ്​ ഫെ​ഡ​റേ​ഷ​ൻ ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മ​രം ന​ട​ത്തി​യ​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​വി. സു​മേ​ഷ് സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​രാ​ഹാ​ര​മ​നു​ഷ്ഠി​ക്കു​ന്ന​വ​ർ​ക്ക് അ​ദ്ദേ​ഹം നാ​ര​ങ്ങ​നീ​ര് ന​ൽ​കി. എ. ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ഷാ​ജി, പി. ​മ​നോ​ഹ​ര​ൻ, അ​മ​ൽ ര​വി, സി. ​ബാ​ല​കൃ​ഷ്ണ​ൻ, കെ.​ആ​ർ. സ​ര​ള​ഭാ​യ്, േപ്രം​ജി​ത്ത്, വി.​വി. കു​ഞ്ഞി​രാ​മ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.