കണ്ണൂർ: പയ്യാമ്പലം പാർക്ക് സംബന്ധിച്ച് കോർപറേഷൻ കൗൺസിൽ യോഗത്തെ മേയർ തെറ്റിദ്ധരിപ്പിച്ചെന്ന് പ്രതിപക്ഷ ആരോപണം. ഇതിനെതിെര ഭരണപക്ഷത്തുള്ളവർ ശക്തമായി രംഗത്തെത്തിയതോടെ പയ്യാമ്പലം പാർക്ക് വിഷയം ഒരിക്കൽക്കൂടി കൗൺസിൽ യോഗത്തെ ബഹളത്തിലാഴ്ത്തി. പയ്യാമ്പലം ശ്മശാനവുമായി ബന്ധപ്പെട്ട അജണ്ട ചർച്ചക്ക് വന്നേപ്പാഴാണ് പ്രതിപക്ഷാംഗങ്ങൾ പാർക്ക് വിഷയമായി ഉന്നയിച്ചത്. ഡി.ടി.പി.സിയിൽനിന്ന് കോർപറേഷൻ ഏറ്റെടുത്തുവെന്ന് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ മേയർ പറഞ്ഞുവെങ്കിലും, പാർക്ക് നടത്തിപ്പിന് നൽകുന്നുവെന്ന് കാണിച്ച് ജില്ല ഭരണകൂടം പരസ്യം നൽകിയത് എന്തിനെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷാംഗങ്ങൾ മേയർക്കെതിരെ തിരിഞ്ഞത്. എന്നാൽ, പാർക്ക് കോർപറേഷേൻറത് തന്നെയാണെന്നും ഡി.ടി.പി.സി ഡെപ്യൂട്ടി ഡയറക്ടറുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ഇക്കാര്യം ഉറപ്പുനൽകിയിട്ടുണ്ടെന്നും എൻ. ബാലകൃഷ്ണൻ മാസ്റ്റർ പറഞ്ഞു. എന്നാൽ, കോർപറേഷൻ പാർക്ക് ഏറ്റെടുത്ത് പ്രവർത്തിപ്പിക്കുന്നതിനുള്ള പരിശോധന നടത്തണമെന്ന് പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു. കോർപറേഷെൻറ സ്ഥലമാണെന്ന് പറയുന്ന പയ്യാമ്പലത്ത് തങ്ങളുടെ സ്ഥലമുെണ്ടന്ന് പട്ടാളം പറയുന്നുണ്ട്. നാളെ ഇൗ സ്ഥലം ആവശ്യപ്പെട്ട് അവർ എത്തിയാൽ നൽകേണ്ടി വരില്ലേയെന്നും പ്രതിപക്ഷാംഗങ്ങൾ ചോദിച്ചു. എന്നാൽ, കോർപറേഷെൻറ കീഴിലുള്ള സ്ഥലം കോർപറേഷേൻറത് തന്നെയാണെന്ന് ഭരണപക്ഷാംഗങ്ങൾ നിലപാടെടുത്തു. പാർക്ക് ഏറ്റെടുത്തുവെന്ന് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചിട്ടില്ലെന്നും ഏറ്റെടുക്കുന്നതിന് സന്നദ്ധരാണെന്ന കാര്യം ഡി.ടി.പി.സിയെ അറിയിക്കുന്നതിനുള്ള തീരുമാനം മാത്രമാണ് കൈക്കൊണ്ടതെന്നും സെക്രട്ടറി യോഗത്തിൽ വിശദീകരിച്ചു. ഉടമസ്ഥാവകാശം ചൊല്ലിയുള്ള തർക്കം നിർത്താമെന്നും മാർച്ച് 18ന് നടക്കുന്ന ഡി.ടി.പി.സി യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും മേയർ പറഞ്ഞതോടെയാണ് ബഹളം അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.