ഹിജാബിന് വിലക്ക്: മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം

കണ്ണൂര്‍: ലോക വനിതദിനത്തിന്‍െറ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ വനിതാ ജനപ്രതിനിധികള്‍ക്കായി ഗുജറാത്തിലെ അഹ്മദാബാദില്‍ സംഘടിപ്പിച്ച സ്വച്ഛ് ശക്തി ക്യാമ്പില്‍ കേരളത്തില്‍നിന്ന് പങ്കെടുത്ത മൂന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരുടെ തട്ടം അഴിപ്പിച്ച് അപമാനിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സ്റ്റേറ്റ് ബാങ്ക് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിന് ജില്ല ജന. സെക്രട്ടറി അഡ്വ. അബ്ദുല്‍കരീം ചേലേരി, ട്രഷറര്‍ വി.പി. വമ്പന്‍ ഭാരവാഹികളായ ടി.എ. തങ്ങള്‍, എന്‍.എ. അബൂബക്കര്‍ മാസ്റ്റര്‍, ഇബ്രാഹീം, അഡ്വ. പി.വി. സൈനുദ്ധീന്‍, അന്‍സാരി തില്ലങ്കേരി, എന്‍.പി. താഹിര്‍ഹാജി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.കെ. സുബൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.