തേറാറമ്പ് മഹാദേവ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം തുടങ്ങി

കല്യാശ്ശേരി: മാങ്ങാട് തേറാറമ്പ് മഹാദേവ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. യജ്ഞത്തിന് മുന്നോടിയായി മാങ്ങാട് എരിഞ്ഞിക്കീല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും യജ്ഞവേദിയിലേക്ക് കലവറ നിറക്കല്‍ ഘോഷയാത്ര നടത്തി. നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ബുധനാഴ്ച രാത്രി ഏഴിന് നടന്ന ചടങ്ങില്‍ ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പദ്മനാഭനുണ്ണി നമ്പൂതിരി യജ്ഞത്തിന് തുടക്കം കുറിച്ചു. യജ്ഞാചാര്യന്‍ ആലച്ചേരി ഹരികൃഷ്ണന്‍ നമ്പൂതിരി ഭാഗവത മഹാത്മ്യ വര്‍ണന നടത്തി. ഇന്നു മുതല്‍ എട്ട് വരെ എല്ലാ ദിവസവും രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ പാരായണമുണ്ടാകും. നാളെ വൈകീട്ട് സര്‍വൈശ്വര്യ പൂജ, അഞ്ചിന് ഉണ്ണി ഊട്ട്, ആറിന് രുക്മിണി സ്വയംവര ഘോഷയാത്ര, ഏഴിന് വിദ്യാഗോപാല മന്ത്രാര്‍ച്ചന എന്നിവയും യജ്ഞ ദിവസങ്ങളില്‍ അന്നദാനവും ഉണ്ടാകും. സപ്താഹയജ്ഞം ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പൂര്‍ണമായി പ്ളാസ്റ്റിക് വിമുക്തമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. എല്ലാ ആവശ്യങ്ങള്‍ക്കും ഓലകൊട്ടകള്‍ ഉപയോഗിക്കും. ക്ഷേത്രം മാതൃസമിതിയാണ് കൊട്ടകള്‍ നിര്‍മിക്കുന്നത്. ഓലകൊട്ടകള്‍ ക്ഷേത്രത്തിന് കൈമാറല്‍ ചടങ്ങ് ജില്ല പഞ്ചായത്തംഗം പി.പി. ഷാജിര്‍ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.