കണ്ണൂര്‍: ജില്ലയിലെ കടവുകളില്‍ മണല്‍വാരല്‍ നിരോധിച്ചിട്ട് ഒമ്പതുമാസം പിന്നിടുമ്പോള്‍ നിര്‍മാണമേഖല പ്രതിസന്ധിയില്‍. ഇതോടെ അനുബന്ധ തൊഴില്‍മേഖലകളും സ്തംഭനാവസ്ഥയിലായി. 2016 ജൂണ്‍ 19നാണ് ജില്ലയില്‍ മണല്‍വാരല്‍ നിരോധിച്ചത്. 77ഓളം കടവുകളാണ് ജില്ലയില്‍ വിവിധ പഞ്ചായത്തുകളിലായുള്ളത്. ഇവിടങ്ങളില്‍ മണല്‍വാരല്‍ നിരോധിച്ചതോടെ തൊഴിലാളികള്‍ ദുരിതത്തിലായി. മണലെടുത്ത് നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ട കരാറുകാരും വലഞ്ഞു. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ സര്‍ക്കാര്‍ മേഖലയിലെ ഒട്ടേറെ പ്രവൃത്തികളാണ് നിര്‍മാണസാമഗ്രികളുടെ ദൗര്‍ലഭ്യം കാരണം നിലച്ചത്. പാരിസ്ഥിതികാനുമതി ലഭിക്കുന്ന മുറക്കുമാത്രമേ മണല്‍ വാരാന്‍ അനുവദിക്കൂ. ഇതിനായി പഞ്ചായത്തുതലത്തില്‍ സാന്‍ഡ് ഓഡിറ്റ് നടത്തിയ റിപ്പോര്‍ട്ട് അടക്കമാണ് കലക്ടര്‍ ചെയര്‍മാനായ പാരിസ്ഥിതികാഘാത നിര്‍ണയസമിതി മുമ്പാകെ പഞ്ചായത്ത് സെക്രട്ടറിമാര്‍ അപേക്ഷിക്കേണ്ടത്. ഇത്തരത്തില്‍ ലഭിച്ച അപേക്ഷകള്‍ പരിശോധിച്ചശേഷം സമിതി അനുമതി നല്‍കുന്ന കടവുകളില്‍ മണല്‍ വാരാം. കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ മൂന്ന് പഞ്ചായത്തുകളിലെ കടവുകളില്‍നിന്ന് മണല്‍ വാരാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മാര്‍ച്ച് മാസംതന്നെ അനുമതി ലഭ്യമാക്കി മുഴുവന്‍ കടവുകളിലും മണല്‍ വാരാന്‍ അനുവദിക്കാനാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.