ദേശീയപാതയിൽ അപായക്കുഴികൾ

മൊഗ്രാൽ: മഴ ശക്തിയാർജിച്ചതോടെ നിറഞ്ഞു. കുമ്പള പെർവാഡ് മുതൽ കാസർകോട് അണങ്കൂർവരെ പലയിടത്തും ടാറിങ് ഇളകി വൻ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. വെള്ളം കെട്ടിനിൽക്കുന്നതിനാൽ കുഴികൾ തിരിച്ചറിയാനാവാതെ രാത്രിയിൽ ഇരുചക്രവാഹനങ്ങൾ ഇതിൽ വീണ്‌ അപകടം സംഭവിക്കുന്നത് പതിവായി. കാലവർഷം അവസാനിക്കാൻ കാത്തുനിൽക്കാതെ കുഴികൾ നികത്താൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി പ്രസിഡൻറ് ടി.കെ. അൻവർ, ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.