മലിനജലം കെട്ടിക്കിടക്കുന്നത്​ ഒഴിവാക്കാൻ നടപടിയില്ല

കണ്ണൂർ: നഗരത്തിലെ റോഡുകളിലും റോഡരികുകളിലും മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ കോർപറേഷൻ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. നഗരത്തിലെ പ്രധാന റോഡുകളിൽപോലും മലിനജലം കെട്ടിക്കിടക്കുന്നത് കാൽനടക്കാർക്കും വാഹനയാത്രികർക്കും ദുരിതമാകുന്നു. റോഡരികുകളിലെ െഡ്രയ്നേജുകളിലെ മാലിന്യം യഥാസമയം നീക്കാത്തതാണ് റോഡരികുകളിലും റോഡുകളിലും മഴവെള്ളം കെട്ടിക്കിടക്കാനിടയാക്കുന്നത്. മഴയെത്തുന്നതിന് മുമ്പ് മുഴുവൻ െഡ്രയ്നേജും ശുചീകരിക്കുമെന്ന് കോർപറേഷൻ അധികൃതർ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പിലാകാത്തതാണ് ഇന്നത്തെ ദുരവസ്ഥക്ക് കാരണം. കാൽടെക്സ് ജങ്ഷന് സമീപത്തെ നടപ്പാതക്ക് മുകളിൽ സ്ഥാപിച്ച മുഴുവൻ സ്ലാബുകളും പൊട്ടിപ്പൊളിഞ്ഞ് കാൽനടപോലും ദുഷ്കരമാണ്. ഇവിടെയും മഴവെള്ളം കെട്ടിക്കിടന്ന് മാലിന്യം നിറയുന്നുണ്ട്. മലിനജലത്തിൽനിന്ന് കൊതുകും കൂത്താടിയും പെറ്റുപെരുകിയാണ് പകർച്ചപ്പനി ഉൾെപ്പടെയുള്ള രോഗങ്ങൾ പടർന്നുപിടിക്കാനിടയാക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർതന്നെ സമ്മതിക്കുന്നു. താവക്കര സർക്കിളിൽ ഒാേട്ടാസ്റ്റാൻഡിന് സമീപത്തെ നടപ്പാതക്കരികിൽ മാലിന്യം തള്ളിയ നിലയിലുള്ള കിണർ കാൽനടക്കാർക്കുള്ള അപകടക്കെണിയാണ്. പ്ലാസ്റ്റിക് മാലിന്യം ഉൾെപ്പടെ തള്ളിയ ഇൗ കിണർ കോർപറേഷ​െൻറ കൊതുകുവളർത്ത് കേന്ദ്രമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.