പകർച്ചപ്പനി: യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണം

കണ്ണൂർ: പകർച്ചപ്പനിയും പകർച്ചവ്യാധികളും തടയുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് കേരള ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ല കൺെവൻഷൻ ആവശ്യപ്പെട്ടു. സർക്കാറി​െൻറ ശുചീകരണയജ്ഞത്തിൽ വകുപ്പിലെ മുഴുവൻ ഡ്രൈവർമാരും പങ്കാളികളാകുക, ജില്ലയിൽ ഫോറസ്റ്റ് സ്റ്റേഷനുകൾ ഉടൻ പ്രാവർത്തികമാക്കുക, വന്യജീവി ആക്രമണങ്ങളിൽനിന്ന് ജനങ്ങളെ രക്ഷിക്കുന്നതോടൊപ്പം ജീവനക്കാർക്ക് ആവശ്യമായ സുരക്ഷയും ഏർപ്പെടുത്തുക, എല്ലാ വിഭാഗം ജീവനക്കാർക്കും ഒരുമാസത്തെ ശമ്പളം പരിധിയില്ലാതെ ഒാണത്തിന് ബോണസായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. കൃഷ്ണൻകുട്ടി അധ്യക്ഷതവഹിച്ചു. ടി. ഗോപാലൻ, കെ.സി. ബിജു, കെ. രാജേഷ്, ടി. പ്രജീഷ്, ജി.എൻ. വത്സരാജ്, െജ. പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.