ആരോഗ്യ ഇൻഷുറൻസ്​ പദ്ധതി സ്​മാർട്ട് കാർഡ് പുതുക്കലും വിതരണവും

കാസർകോട്: കേന്ദ്ര- സംസ്ഥാന സർക്കാറുകൾ സംയുകതമായി നടപ്പാക്കിവരുന്ന സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതി (ആർ.എസ്.ബി.വൈ -എസ്.ചിസ്) പദ്ധതിയുടെ 2017-18 വർഷങ്ങളിലേക്കുള്ള സ്മാർട്ട് കാർഡ് പുതുക്കലും പുതുതായി അപേക്ഷിച്ചവർക്കുള്ള സ്മാർട്ട് കാർഡ് വിതരണവും ഈ മാസം 30ന് അവസാനിക്കും.മാർച്ച് ഒന്നിനാണ് ജില്ലയിൽ എൻഡോവ്മ​െൻറ് ആരംഭിച്ചത്. ഈ വർഷം ജില്ലയിലെ എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും എൻറോൾമ​െൻറ് ആരംഭിച്ചത്. ഈ വർഷം ജില്ലയിലെ എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും എൻറോൾമ​െൻറ് നടപടിക്രമങ്ങൾ ഒരേ സമയം തുടങ്ങാനും അവസാനിപ്പിക്കാനുമായി ഇതിനകം 81200 കുടുംബങ്ങൾ ജില്ലയിലെ വിവിധ എൻറോൾമ​െൻറ് കേന്ദ്രങ്ങളിലെത്തി സ്മാർട്ട് കാർഡ് പുതുക്കുകയും നേടുകയും ചെയ്തിട്ടുണ്ട്. ലക്ഷ്യമിട്ടതി​െൻറ 89 ശതമാനം ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. ജില്ലയിൽ പഞ്ചയത്ത് തലത്തിൽ മടിക്കൈ 96 ശതമാനം കുടുംബങ്ങളെ പദ്ധതിയിൽചേർത്ത് 95 ശതമാനം കുടുംബങ്ങളിപ്പോൾ ഒന്നാം സ്ഥാനത്തും, കയ്യൂർ- ചീമേനി, ചെറുവത്തൂർ (95) പഞ്ചായത്തുകൾ രണ്ടാം സ്ഥാനത്തുമെത്തി. പനത്തടി (94), ഈസ്റ്റ് എളേരി (93), കുറ്റിക്കോൽ (93), വെസ്റ്റ് എളേരി (92), കിനാനൂർ കരിന്തളം (91), അജാനൂർ (91) തൃക്കരിപ്പൂർ (91) ബളാൽ (91), കള്ളാർ (91), വലിയപറമ്പ (90), പുല്ലൂർ- പെരിയ (90), ബേഡഡുക്ക (90), ചെമ്മനാട് (90), കോടോം-ബേളൂർ (90) പഞ്ചായത്തുകൾ നേട്ടം കൈവരിച്ചു. മുനിസിപ്പാലിറ്റി തലത്തിൽ നീലേശ്വരം മുനിസിപ്പാലിറ്റി (93) ഒന്നാമതും, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി (92), കാസർകോട് മുനിസിപ്പാലിറ്റി (72) തൊട്ടുപിന്നിലെത്തി. ആർ.എസ്.ബി.വൈ പദ്ധതിയിൽ നിലവിലുള്ള 30,000 രൂപയുടെ ചികിത്സ ആനുകൂല്യത്തിനും, 70,000 രൂപയുടെ മാരക രോഗങ്ങൾക്കുള്ള ചിസ് പ്ലസ് ചികിത്സ ആനുകൂല്യങ്ങൾക്കും പുറമെ ഈ വർഷം മുതൽ വയോജനങ്ങൾക്ക് എസ്.ചിസ് എന്ന പുതിയ പദ്ധതികൂടി സർക്കാർ നടപ്പാക്കി. സ്മാർട്ട് കാർഡ് ഗുണഭോകതാവായ 60 വയസ് പിന്നിട്ട ഓരോ മുതിർന്ന പൗരന്മാർക്കും 30,000 രൂപയുടെ അധിക ചികിത്സാ ആനുകൂല്യം ലഭിച്ചുവരുന്നു. സംസ്ഥാനത്തിനകത്തുള്ള 450ഓളം വിവിധ സർക്കാർ സ്വകാര്യ ആശുപത്രികൾ വഴിയും സംസ്ഥാനത്തിനുപുറത്തുള്ള നിർദ്ദിഷ്ട ആശുപത്രികൾ വഴിയുമാണ് ആനുകൂല്യം നൽകിയിരുന്നത്. ജില്ലയിൽ നിലവിൽ 16 ആശുപത്രികളാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ജില്ലയ്ക്കകത്തും മംഗലാപുരത്തുമുള്ള കൂടുതൽ ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ കൈക്കൊണ്ടുവരികയാണെന്ന് ചിയാക്ക് ജില്ല െപ്രാജക്ട് മാനേജർ എം. സതീശൻ ഇരിയ അറിയിച്ചു. പഞ്ചായത്ത്, മുനിസിപ്പൽതല കേന്ദ്രങ്ങളിലെത്തി സ്മാർട്ട് കാർഡ് പുതുക്കാനോ ഫോട്ടോ എടുക്കാനോ ഇനിയും സാധിക്കാത്തവർക്ക് ജില്ലാതല പുതുക്കൽ കേന്ദ്രത്തിലെത്തി അവസരം പ്രയോജനപ്പെടുത്തണമെന്നും അറിയിച്ചു. ടോൾഫ്രീ നമ്പർ: 18002002530, ഫോൺ: 8547018261 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.