കൈക്കൂലി: പൊലീസുകാരന് തടവും പിഴയും

മംഗളൂരു: കേസില്‍നിന്ന് ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങിയ പൊലീസുകാരന് ജില്ല പ്രത്യേക ലോകായുക്ത കോടതി രണ്ടുവര്‍ഷം തടവും 20,000 രൂപ പിഴയും വിധിച്ചു. ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷനിലെ മഹേഷിനാണ് ശിക്ഷ. 2009 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. ബെല്‍ത്തങ്ങാടിയിലെ ഉമര്‍ഫാറൂഖിനെ ഒരു കേസില്‍നിന്ന് ഒഴിവാക്കാന്‍ പൊലീസ് പണം ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കിയത് സംബന്ധിച്ച പരാതിയെത്തുടര്‍ന്ന് ലോകായുക്ത പൊലീസിനെ കെണിയില്‍ വീഴ്ത്തി. അന്ന് സ്റ്റേഷന്‍ ചുമതലയിലായിരുന്ന എസ്.ഐ രമേഷ് ഗൗഡയെ കോടതി വെറുതെവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.