ശാസ്ത്ര സാഹിത്യ പരിഷത്ത്​ യുവസമിതി ക്യാമ്പ് തുടങ്ങി

ചെറുവത്തൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ ജില്ല ക്യാമ്പ് ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂളിൽ തുടങ്ങി. സിനിമാ സംവിധായകൻ ശ്രീജിത്ത് പലേരി ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ല പ്രസിഡൻറ് പ്രദീപ് കൊടക്കാട് അധ്യക്ഷത വഹിച്ചു. 'യുവത്വം അന്നും ഇന്നും' വിഷയം ജില്ല പഞ്ചായത്തംഗം ഡോ. വി.പി.പി. മുസ്തഫ അവതരിപ്പിച്ചു. 'വിവിധതരം വിവേചനങ്ങൾ' ജില്ല പഞ്ചായത്തംഗം പി.സി. സുബൈദ അവതരിപ്പിച്ചു. 'കാമറ കണ്ട സമൂഹം' ഹ്രസ്വചിത്രങ്ങളുടെ പ്രദർശനവും ചർച്ചയും ബിനേഷ് മുഴക്കോം നയിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.വി. ബിന്ദു, ഒ. ബീന, എം. ചിത്ര, വി.ടി. കാർത്യായനി, വി. മധുസൂദനൻ, കെ. പ്രേംരാജ്, ബിനേഷ് മുഴക്കോം, കെ. രാഗി, കെ. രാധാകൃഷ്ണൻ, മനീഷ് തൃക്കരിപ്പൂർ, പി.പി. രാജൻ, കെ. വിജേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.