ജനസാന്ദ്രതയും വിസ്​തൃതിയും കൂടിയ വില്ലേജുകൾ വിഭജിക്കണം

നീലേശ്വരം: ജില്ലയിലെ ജനസാന്ദ്രത കൂടിയതും വിസ്തൃതി കൂടിയതുമായ വില്ലേജുകൾ വിഭജിക്കണമെന്നും ദേശീയപാതയിലെ ഗതാഗത തടസ്സത്തിന് കാരണമായ പള്ളിക്കരയിൽ മേൽപാലം നിർമിക്കണമെന്നും ജോയൻറ് കൗൺസിൽ നീലേശ്വരം മേഖല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കൗൺസിൽ അംഗം ആർ. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. സേബ് വർഗീസ് അധ്യക്ഷത വഹിച്ചു. നരേഷ്കുമാർ കണിയൂർ, വി. ഭുവനചന്ദ്രൻ, പി. ദിവാകരൻ, സി.വി. നാരായണൻ എന്നിവർ സംസാരിച്ചു. സജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. കെ. വത്സൻ നന്ദി പറഞ്ഞു. ഭാരവാഹികൾ: വിജയൻ കാന (പ്രസി.), പി.വി. ജിഷ (സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.