കൊട്ടിയൂരിൽ തിരുവാതിര ചതുശ്ശത നിവേദ്യം ഇന്ന്

കേളകം: വൈശാഖോത്സവ നഗരിയിൽ പെരുമാളിന് തിരുവാതിരനാൾ വലിയ വട്ടള ചതുശ്ശതം ഇന്ന് നിവേദിക്കും. മഹോത്സവകാലത്തെ ആദ്യ ചതുശ്ശതം നിവേദിച്ചശേഷം ഭക്തർക്ക് പ്രസാദമായി നൽകും. നാളെ പുണർതം ചതുശ്ശതവും ചൊവ്വാഴ്ച ആയില്യം ചതുശ്ശതവും ജൂലൈ ഒന്നിന് അത്തം ചതുശ്ശതവും പെരുമാളിന് നിവേദിക്കും. മഹോത്സവ സമാപനത്തിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ ഇന്നലെ പെരുമാൾ ദർശനത്തിനായി വിവിധ പ്രദേശങ്ങളിൽനിന്നായി നിരവധി ഭക്തർ ഉത്സവനഗരിയിലെത്തി. ജൂലൈ രണ്ടിന് തൃക്കലശാട്ടോടെയാണ് ഉത്സവം സമാപിക്കുക. 28ന് മകം കലംവരവ് നാൾ ഉച്ചശീവേലി വരെയാണ് സ്ത്രീകൾക്ക് ഉത്സവനഗരിയിൽ പ്രവേശനാനുമതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.