ജില്ല നേതൃക്യാമ്പ്

മഞ്ചേശ്വരം: എ.ഐ.വൈ.എഫ് ജില്ല നേതൃ ക്യാമ്പ് ജൂലൈ എട്ട്, ഒമ്പത് തീയതികളിൽ ഹൊസങ്കടിയിൽ നടക്കും. ക്യാമ്പ് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്യും. ക്യാമ്പിനായുള്ള സംഘാടകസമിതി രൂപവത്കരിച്ചു. യോഗം സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് എം.സി. അജിത്ത് അധ്യക്ഷത വഹിച്ചു. ജില്ല അസി. സെക്രട്ടറി ബി.വി. രാജൻ, എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറ് ബിജു ഉണ്ണിത്താൻ, ജയറാമ, കെ.ആർ. ഹരീഷ് എന്നിവർ സംസാരിച്ചു. എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി മുകേഷ് ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ബി.വി. രാജൻ (ചെയ), റിച്ചാർഡ്, രമ്യ രാജൻ, ജയപ്രകാശ്, രേഖ ചിപ്പാർ (വൈസ് ചെയ), എം.സി. അജിത്ത് (കൺ), നാരായണ കുമ്പള, ദയാകർ മാട, മനോഹർ പുത്തിഗെ (ജോ. കൺ), കെ.ആർ. ഹരീഷ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.