കാസർകോട്: ജില്ലയിലെ 41 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവൻ വാർഡുകളിലും കൊതുകിെൻറ ഉറവിടനശീകരണത്തിെൻറ ഭാഗമായി ജൂൺ 27, 28, 29 തീയതികളിൽ സമ്പൂർണ ശുചീകരണം നടത്താൻ ജില്ലതലയോഗം തീരുമാനിച്ചു. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. വ്യാപാരസ്ഥാപനങ്ങളിലും കൃഷിയിടങ്ങളിലും സർക്കാർ ഓഫിസുകളിലും പൊതുജനങ്ങൾ കൂടുതലായി എത്തിച്ചേരുന്ന മറ്റു പ്രദേശങ്ങളിലും ശുചീകരണപ്രവർത്തനം നടത്തണം. മലയോരപ്രദേശങ്ങളിലെ റബർ, കവുങ്ങിൻതോട്ടങ്ങളിലും ശുചീകരിക്കണം. വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനം ശക്തമാക്കാനും യോഗം തീരുമാനിച്ചു. പട്ടണപ്രദേശങ്ങളിൽ മത്സ്യമാർക്കറ്റുകൾ, പച്ചക്കറി വിപണനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണം ശക്തമാക്കും. തദ്ദേശസ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് ശുചീകരണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു. വാർഡ് തലത്തിൽ 25,000 രൂപവരെ വിനിയോഗിക്കാം. ഗ്രാമപഞ്ചായത്ത് പരിധിയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഒരു ഡോക്ടർ, ഒരു പാരാമെഡിക്കൽ സ്റ്റാഫ്, കമ്യൂണിറ്റി ഹെൽത്ത് സെൻററുകളിൽ രണ്ടു ഡോക്ടർമാർ, രണ്ടു പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരെ ചികിത്സക്കായി ചുമതലപ്പെടുത്തി. ജില്ലയിൽ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ആശുപത്രികളിലും വൈകീട്ട് ആറുവരെ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തും. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ രാത്രികാലങ്ങളിലും ഡോക്ടർമാരുടെ സേവനം ലഭിക്കും. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിലും രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രത്യേക പരിഗണനനൽകുമെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ, ആശാവർക്കർമാർ, സന്നദ്ധ സംഘടനകൾ, കലാസാംസ്കാരിക സമിതികൾ, യൂത്ത് ക്ലബുകൾ, വിദ്യാർഥികൾ, എൻ.എസ്.എസ് വളൻറിയർമാർ, സർക്കാർജീവനക്കാർ, മാധ്യമങ്ങൾ എന്നിവരുടെ സഹകരണം ശുചീകരണ പ്രവർത്തനങ്ങളിൽ ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ പനി ഉൾപ്പെടെയുള്ള രോഗങ്ങൾ ചികിത്സിക്കാതെ ഭേദമാക്കാമെന്നും മറ്റുമുള്ള വ്യാജപ്രചാരണങ്ങൾ വ്യാപകമായി നടക്കുന്നുണ്ടെന്നും ഇത്തരം പ്രചാരണങ്ങളിൽ കുടുങ്ങരുതെന്നും ജില്ല കലക്ടർ കെ. ജീവൻബാബു അറിയിച്ചു. എം.എൽ.എമാരായ കെ. കുഞ്ഞിരാമൻ, എം. രാജഗോപാലൻ, നീലേശ്വരം നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ, കാസർകോട് നഗരസഭ ചെയർപേഴ്സൻ ബീഫാത്തിമ ഇബ്രാഹീം, ഗ്രാമ--ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, സെക്രട്ടറിമാർ, നഗരസഭ സെക്രട്ടറിമാർ, ഡെപ്യൂട്ടി ഡി.എം.ഒ ഇ. മോഹനൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഇൻചാർജ് കെ. വിനോദ്കുമാർ, എ.ഡി.എം കെ. അംബുജാക്ഷൻ, ആർ.ഡി.ഒ ഡോ. പി.കെ. ജയശ്രീ, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.