must....പാതയോര ഹോട്ടലുകളിലെ മദ്യ വിൽപനക്ക്​ പഞ്ചാബ്​ സർക്കാർ അനുമതി

must....പാതയോര ഹോട്ടലുകളിലെ മദ്യ വിൽപനക്ക് പഞ്ചാബ് സർക്കാർ അനുമതി ചണ്ഡിഗഢ്: ദേശീയ–സംസ്ഥാന പാതയോരങ്ങളിലെ ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും ക്ലബുകളിലും മദ്യം വിൽക്കാൻ അനുമതി നൽകുന്ന ബിൽ പഞ്ചാബ് നിയമസഭ പാസാക്കി. ബജറ്റ് സമ്മേളനം അവസാനിക്കാനിരിക്കെയാണ് പാർലമ​െൻററികാര്യ മന്ത്രി ബ്രാം മൊഹീന്ദ്ര സമർപ്പിച്ച പഞ്ചാബ് എക്സൈസ് ബിൽ ഭേദഗതികളോടെ പാസാക്കിയത്. അതേസമയം, പാതയോരത്തെ 500 മീറ്റർ പരിധിയിൽ മദ്യവിൽപന ശാലകൾ തുറക്കുന്നതിന് നിയന്ത്രണമേർെപടുത്തിയ സുപ്രീംകോടതി വിധി നിലനിൽക്കുമെന്നും ബില്ലിൽ പറയുന്നു. കഴിഞ്ഞ ഡിസംബറിലാണ് ദേശീയ–സംസ്ഥാന പാതകളുടെ 500 മീറ്റർ പരിധിയിൽ മദ്യം വിൽക്കുന്നത് നിരോധിച്ച് സുപ്രീം കോടതി ഉത്തരവിട്ടത്. പിന്നീട്, 20,000ത്തിൽ താഴെ ജനസംഖ്യയുള്ള പ്രദേശങ്ങളിൽ 500 മീറ്റർ പരിധിയെന്നത് 220 മീറ്ററാക്കി ചുരുക്കിയിരുന്നു. ടൂറിസം, ഹോട്ടലുകളുടെയും റസ്റ്റാറൻറുകളുടെയും നിലനിൽപ്പ്, തൊഴിൽ നഷ്ടം തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് നിയമസഭ ഭേദഗതി ബിൽ പാസാക്കിയത്. എക്സൈസ് ബില്ലിൽ ഭേദഗതി വരുത്തി മദ്യവിൽപനക്ക് അനുമതി നൽകാൻ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.