പനിപ്പേടിയിൽ പയ്യന്നൂർ; താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർ കുറവ്

പയ്യന്നൂർ: പകർച്ചപ്പനി പയ്യന്നൂരിലും ദുരിതംവിതക്കുന്നു. െഡങ്കിപ്പനി ഉൾപ്പെടെ പയ്യന്നൂരിൽ വ്യാപകമാണ്. മൂന്നുപേർക്കാണ് െഡങ്കിപ്പനി ബാധിച്ച് മരണം സംഭവിച്ചത്. നിരവധിപേർ ചികിത്സയിലാണ്. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ പനിബാധിതരെക്കൊണ്ട് നിറഞ്ഞുകഴിഞ്ഞു. അതേസമയം, സാധാരണക്കാർക്ക് ആശ്വാസമാകേണ്ട ഗവ. താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് തിരിച്ചടിയായി. ഇവിടെ മൂന്നു തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇതിനു പുറേമ ചില ഡോക്ടർമാർ അവധിയിലുമാണ്. വിദഗ്ധ ചികിത്സക്ക് മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. പലസ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുകൾ പെരുകാൻ കാരണമാവുകയാണ്. ഇത് ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കാത്തത് രോഗം പടരാൻ കാരണമായി. ടൗണിൽ പൊതുമരാമത്ത് വകുപ്പ് റോഡുപണി പൂർത്തിയാക്കാത്തതും ദുരിതമായി. പലയിടങ്ങളിലും വയൽ നികത്തി പറമ്പാക്കിയതിനാൽ ബാക്കിവരുന്ന വയലുകളിലെയും റോഡരികിലെയും വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയുണ്ട്. ഇതും കൊതുകുകൾ പെരുകാൻ കാരണമാണ്. നഗരസഭ ആരോഗ്യവകുപ്പ് അധികൃതർ കൊതുകുകളെ തുരത്താനായി നഗരത്തിൽ ഫോഗിങ് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.