വെള്ളൂരിൽ ജനകീയ ശാസ്ത്രോത്സവത്തിന് വേദിയൊരുങ്ങി

പയ്യന്നൂർ: വെള്ളൂർ ജവഹർ വായനശാലയുടെ നേതൃത്വത്തിൽ 26, 27, 28 തീയതികളിൽ ജനകീയ ശാസ്ത്രോത്സവം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആയിരത്തിലേറെ വേദികളിൽ ശാസ്ത്ര പരീക്ഷണക്കളരി അവതരിപ്പിച്ച അധ്യാപകൻ ദിനേഷ് കുമാർ തെക്കുമ്പാടി​െൻറ ശാസ്ത്ര പരീക്ഷണപരിപാടിയാണ് ശാസ്ത്രോത്സവത്തിലെ മുഖ്യയിനം. ശാസ്ത്രയാൻ എന്നാണ് ശാസ്ത്രോത്സവത്തിന് പേരിട്ടിരിക്കുന്നത്. ശാസ്ത്രപ്രദർശനം, ശാസ്ത്ര ക്വിസ്, ലഘു പരീക്ഷണമൂലകൾ, പാനൽ പ്രദർശനം, ഫോട്ടോ പ്രദർശനം തുടങ്ങിയ പരിപാടികളും നടക്കും. ജൂൺ 26ന് വൈകീട്ട് അഞ്ചിന് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ ഇ. ഭാസ്കരൻ, കൺവീനർ കെ. ജയപ്രകാശൻ, പാവൂർ നാരായണൻ, ഇ. അനീഷ് കുമാർ, ദിനേഷ് കുമാർ തെക്കുമ്പാട് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.