മമ്പറം ഹയർസെക്കൻഡറി അന്താരാഷ്​ട്രനിലവാരത്തിലേക്ക്​

കണ്ണൂര്‍: മമ്പറം ഹയര്‍സെക്കൻഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതി​െൻറ ഭാഗമായി നടത്തിയ ആദ്യഘട്ട പ്രവര്‍ത്തന ഉദ്ഘാടനം 27ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസേമ്മളനത്തിൽ അറിയിച്ചു. ആകര്‍ഷകമായ ക്ലാസ്മുറികള്‍, നൂറില്‍പരം കമ്പ്യൂട്ടറുകൾ, ശീതീകരിച്ച കമ്പ്യൂട്ടര്‍ ലാബുകൾ, നവീകരിച്ച ഓപണ്‍ ഓഡിറ്റോറിയം, അന്താരാഷ്ട്രനിലവാരത്തിലുള്ള പതിനഞ്ചോളം ഡിജിറ്റല്‍ ക്ലാസ് മുറികള്‍ തുടങ്ങിയവയാണ് സ്‌കൂളില്‍ ആദ്യഘട്ടത്തില്‍ സജ്ജമാക്കിയിട്ടുള്ളത്. ഇതോടൊപ്പം സര്‍ക്കാറി​െൻറ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി 1500ഓളം വൃക്ഷത്തൈകളുടെ വിതരണം മാവിന്‍തൈ നട്ടുകൊണ്ട് മുഖ്യമന്ത്രി നിർവഹിക്കും. ശീതീകരിച്ച കമ്പ്യൂട്ടര്‍ ലാബ് സ്വിച്ച് ഓണ്‍ കര്‍മം സണ്ണി ജോസഫ് എം.എൽ.എ നിർവഹിക്കും. പി.കെ. ശ്രീമതി എം.പി നവീകരിച്ച ഹയര്‍സെക്കൻഡറി ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിക്കും. കെ. മധുസൂദനന്‍, ഇ. മനോഹരന്‍, കെ. രവീന്ദ്രന്‍, എൻ.ടി. മിഹ്‌റാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.