മാഹിയിലെ ബാറിനു പിറകിൽ മാലിന്യക്കൂമ്പാരം

മാഹി: മാഹിയിലെ സ്വകാര്യബാറി​െൻറ പിറകുവശത്ത് മാലിന്യം കുമിഞ്ഞുകൂടുന്നതായി പരാതി. മാഹി ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് മാലിന്യക്കൂമ്പാരം കണ്ടെത്തിയത്. ചിരട്ട, തൊണ്ട് പോലുള്ളവയിൽ വെള്ളം കെട്ടിക്കിടക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ, തെർമോകോൾ, ഡിസ്പോസിബിൾ പ്ലേറ്റുകളിൽ ഭക്ഷണപദാർഥങ്ങളുടെ അവശിഷ്ടങ്ങൾ ഇവയെല്ലാം കുമിഞ്ഞുകൂടിക്കിടക്കുകയാണ്. കോമ്പൗണ്ടിലുള്ള കിണറ്റിലെ വെള്ളത്തിന് കറുപ്പുനിറമാെണന്നും പരിശോധനവിവരമറിഞ്ഞ് അവിടെയെത്തിയ സാമൂഹികപ്രവർത്തകർ പറഞ്ഞു. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ റിപ്പോർട്ട് പുതുച്ചേരി ഹെൽത്ത് െഡപ്യൂട്ടി ഡയറക്ടർ (മാഹി) എസ്. പ്രേംകുമാറിന് കൈമാറി. തുടർന്ന് മാഹി എം.എൽ.എ ഡോ. വി. രാമചന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ എസ്. മാണിക്കദീപൻ, മുനിസിപ്പൽ കമീഷണർ സുനിൽകുമാർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.