ശൃംഗേരി ശാരദാപീഠ ജഗദ്​ഗുരു ഭാരതിതീർഥക്ക്​ സ്വീകരണം

കണ്ണൂർ: തമിഴ്‌നാട്, കേരള വിജയയാത്രയുടെ ഭാഗമായി 26ന് കണ്ണൂരിലെത്തുന്ന ശൃംഗേരി ശാരദാപീഠം ജഗദ്ഗുരു ഭാരതിതീർഥ, ശിഷ്യൻ വിധുശേഖര ഭാരതി എന്നിവര്‍ക്ക് തളാപ്പ് ചിന്മയ വനിതാ കോളജില്‍ സ്വീകരണം നല്‍കും. 26ന് വൈകീട്ട് അഞ്ചരക്ക് കോളജില്‍ പൂര്‍ണകുംഭ വേദഘോഷത്തോടുകൂടിയായിരിക്കും സ്വീകരണം. തുടര്‍ന്ന് ശാരദചന്ദ്ര മൗലീശ്വര പൂജയും അനുഗ്രഹപ്രഭാഷണവും നടക്കും. 27ന് രാവിലെ എട്ടുമുതല്‍ 12വരെ ദര്‍ശനവും പാദുക പൂജ ഭിക്ഷാസമര്‍പ്പണം എന്നിവക്ക് സൗകര്യവുമുണ്ടായിരിക്കും. സ്വീകരണയോഗത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡോ. ശിവരാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡോ. ശിവരാമകൃഷ്ണന്‍, അനില്‍ കര്‍സന്‍ദാസ്, കെ.കെ. രാജന്‍, മഹേഷ് ചന്ദ്രബാലിഗ, ജയാനന്ദന്‍ പാറയില്‍ എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.