മഞ്ചേശ്വരം: എസ്.ഡി.പി.ഐ അമ്മുഞ്ചെ മേഖല പ്രസിഡൻറും ഓട്ടോഡ്രൈവറുമായ കലായിയിലെ മുഹമ്മദ് അഷ്‌റഫിനെ (39) കൊലപ്പെടുത്തിയതിനെ തുടർന്ന് സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കേരള-കർണാടക അതിര്‍ത്തിയില്‍ പൊലീസ് ജാഗ്രത പ്രഖ്യാപിച്ചു. പൊലീസ് പട്രോളിങ്ങും നിരീക്ഷണവും ഏര്‍പ്പെടുത്തി. എസ്.ഡി.പി.ഐ സ്ഥാപകദിനത്തില്‍ കലായില്‍ പതാകയുയർത്തിയശേഷം റോഡിലെ കുഴികളില്‍ കല്ലുകളിട്ട് ഗതാഗതം സുഗമമാക്കാനുള്ള ശ്രമത്തിനിടെയാണ് അഷ്റഫിനുനേരെ ആക്രമണമുണ്ടായത്. കൊലപാതകവാർത്ത അറിഞ്ഞതോടെ അതിർത്തിയിലും സംഘര്‍ഷാവസ്ഥ ഉടലെടുത്തു. സംഘര്‍ഷം പടരുന്നതുതടയാന്‍ കടകള്‍ പൊലീസ് അടപ്പിച്ചു. ഇതിനെതിരെ മറുവിഭാഗം രംഗത്തുവന്നതോടെ പൊലീസ് ലാത്തിവീശി. ദിവസങ്ങള്‍ക്കുമുമ്പ് കല്ലടുക്കയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നലെ രാത്രി അവസാനിക്കേണ്ടതായിരുന്നു. ഇതിനിടയിലാണ് കൊല നടന്നത്. ബെല്‍ത്തങ്ങാടി, ബണ്ട്വാള്‍, പുത്തൂര്‍, സുള്ള്യ താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.