ആത്മഹത്യ സംഭവിക്കാൻ പാടില്ലാത്തത്​ –മന്ത്രി മണി

പേരാമ്പ്ര: ഭൂനികുതി സ്വീകരിക്കാത്തതിനെ തുടർന്ന് വില്ലേജ് ഒാഫിസിൽ ആത്മഹത്യ ചെയ്ത ചെമ്പനോട കാവിൽ പുരയിടത്തിൽ തോമസി​െൻറ കുടുംബത്തിനൊപ്പം കേരള സർക്കാർ ഉണ്ടാവുമെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. തോമസ് ആത്മഹത്യ ചെയ്ത വില്ലേജ് ഒാഫിസും അദ്ദേഹത്തി​െൻറ വീടും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പ്രശ്നം മുഖ്യമന്ത്രിയുമായും റവന്യൂ മന്ത്രിയുമായും ചർച്ചചെയ്ത് കർഷകരുടെ നികുതി സ്വീകരിക്കാനുള്ള നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ ആത്മഹത്യ സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ്, ബി.ജെ.പി സംസ്ഥാന സമിതി അംഗം എം. മോഹനൻ എന്നിവരും വീട് സന്ദർശിച്ചു. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡൻറ് ഷീജാ ശശി, കെ. സുനിൽ, ടി. സിദ്ദിഖ്, ജിതേഷ് മുതുകാട്, കെ.എ. ജോസ് കുട്ടി , ജോ കാഞ്ഞിരക്കാട്ടു തൊട്ടിയിൽ, സെമിലി സുനിൽ, ലൈസ ജോർജ് തുടങ്ങിയവർ കലക്ടറുമായുള്ള ചർച്ചയിൽ പങ്കെടുത്തു. Photo: KPBA : 402 മന്ത്രി എം.എം. മണി വില്ലേജ് ഒാഫിസിൽ ആത്മഹത്യ ചെയ്ത തോമസി​െൻറ വീട് സന്ദർശിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.